സ്നേഹം, സേവനം പിന്നെ ചൂഷണവും
കേരളത്തിലെ ഒരു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജോലിചെയ്യുന്ന നേഴ്‌സിംഗ് ജീവനക്കാര്‍ വേതനവര്‍ദ്ധനവിനായി നടത്തിയ സമരം മാനേജ്‌മെന്റിന്റെ ആളുകള്‍ നേരിട്ട രീതി കഴിഞ്ഞമാസം പത്രവാര്‍ത്തയായിരുന്നു. ഈ മെഡിക്കല്‍ കോളേജ് സ്വകാര്യമേഖലയിലുള്ളതാണ്. അവരുടെ ആശുപത്രിയും സ്വകാര്യമേഖലയിലാണ്. എന്നാല്‍ അവിടത്തെ അദ്ധ്യാപകരുടെയും നേഴ്‌സിംഗ് വിഭാഗം ഉള്‍പ്പെടെയുള്ള ജീവനക്കാരുടെയും സേവനവേതനവ്യവസ്ഥകള്‍ ആരാണ് നിശ്ചയിക്കുന്നത്, എന്താണ് ഇതിന്റെ മാനദണ്ഡം എന്നെല്ലാമുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തിയ ഒരു സമരമായിരുന്നു അത്.

|