![]() |
|||||

അറുന്നൂറ്റി അന്‍പതോളം കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന തിരുവനന്തപുരം കാസര്‍കോഡ് റോഡും അനേകം അനുബന്ധ നിരത്തുകളും ഇക്കാലം ജാഥകളെക്കൊണ്ട് പുഷ്കലമാവുകയാണ്. പലനിറത്തിലുള്ള കൊടികള്‍ പാറുന്നു. തോരണങ്ങള്‍ തൂങ്ങുന്നു. നാനാതരത്തിലുള്ള ഗാനങ്ങള്‍ മുഴങ്ങുന്നു. ഉച്ചഭാഷിണികള്‍, വിശകലനങ്ങളും വിമര്‍ശനങ്ങളും തുപ്പിഗര്‍ജ്ജിക്കുന്നു. വാഹനങ്ങള്‍ വീര്‍പ്പുമുട്ടി ജാഥകളൊഴിയാന്‍ കാത്തുകിടക്കുന്നു. അത്യന്തികമായി ഈ ജാഥകളെല്ലാം കൂടി നമുക്കു നല്‍ക്കുന്ന സേവനമെന്താണ്? മുദ്രാവാക്യങ്ങളിലേയ്ക്കു സൂക്ഷിച്ചുനോക്കുക. ജാഥയ്ക്കു വേണ്ടി മാത്രം കണ്ടെടുത്ത എടുപ്പുക്കുതിരകളാണ് അവ എന്ന് ആര്‍ക്കും മനസ്സിലാവും. ഒന്നും കേരളത്തിന്റെ ശരിയായ പ്രശ്നങ്ങളെ നേര്‍ക്കു നേര്‍ നിന്ന് അഭിസംബോധന ചെയ്യുന്നില്ല.
|
സാഹിതീയം
വര്‍ത്തമാനം
പുസ്തകം
സംസ്കാരം
സാമൂഹികം
യാത്ര
സാങ്കേതികം
കവിത
|
കഥ
കാഴ്ച
|