![]() |
|||||

2007-2008 വിദ്യാഭ്യാസവര്‍ഷം ‘കാര്യക്ഷമതാവര്‍ഷ’മായി ആചരിക്കാനാണ് കേരള സര്‍ക്കാരിന്റെ തീരുമാനം. പൊതുവിദ്യാഭ്യാസരംഗം അത്രയൊന്നും കാര്യക്ഷമമല്ലെന്ന നിഗൂഢധ്വനിയുണ്ട് ഈ ആചരണാഹ്വാനത്തിന്. ‘കേരളമാതൃക’എന്നൊക്കെ പലപാട് കേട്ട് രോമാഞ്ചം കൊണ്ടിട്ടുള്ള പൊതുസമൂഹത്തിലെ ശുദ്ധഗതിക്കാരായ ഭൂരിപക്ഷത്തിനും നമ്മുടെ വിദ്യാഭ്യാസമേഖലയിലെ നടപ്പുദോഷങ്ങളെക്കുറിച്ചോ കാര്യക്ഷമതയില്ലായ്മയെക്കുറിച്ചോ വലിയ വേവലാതിയൊന്നുമുണ്ടായിരുന്നില്ല. ‘കൊച്ച് ഇംഗ്ലീഷു പറയണം, സയന്‍സെടുത്ത് മെഡിസിനോ എഞ്ചിനീയറിംഗിനോ കിട്ടുവോ എന്നു നോക്കണം‘. ഇങ്ങനെ ചില അടിസ്ഥാന ആഗ്രഹങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ് മദ്ധ്യവര്‍ഗത്തിന്റെ വിദ്യാഭ്യാസസ്വപ്നങ്ങള്‍.
|
മറുപക്ഷം
ലേഖനം
നാടകം
പുസ്തകം
ലേഖനം
കവിത
|
കഥ
കാഴ്ച
|