![]() |
|||||

നിലനില്പിനെക്കുറിച്ചു് നിരന്തരമായ ആധി പ്രകടിപ്പിക്കുന്നതെന്തും ആയുസ്സറ്റുതുടങ്ങിയതായിരിക്കും. മലയാളത്തിന്റെ കാര്യത്തില്‍ ഇങ്ങനെ ആധികള്‍ പലകുറി പലരും പ്രകടിപ്പിച്ചിട്ടുണ്ടു്. മൂന്നു് കോടിയിലധികം വരുന്ന ഒരു ജനസമൂഹത്തിന്റെ സാംസ്കാരികജീവിതത്തിന്റെ നട്ടെല്ലായ ഈ ഭാഷ ഇനി ഏത്രകാലം നിലനില്ക്കും എന്നെല്ലാം പലരും വേവലാതിപ്പെട്ടിട്ടുണ്ടു്. വേവലാതികള്‍ മാറ്റിനിറുത്തി വസ്തുതകളിലേക്കു് ശ്രദ്ധിക്കാന്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ചില സംഭവവികാസങ്ങളും തൃശ്ശൂരില്‍ നിന്നുമുള്ള പത്രവാര്‍ത്തകളും ഗ്രുപ്പ് മെയിലില്‍ വന്ന ഒരു സന്ദേശവും പ്രേരിപ്പിക്കുന്നു.