തര്‍ജ്ജനി

ഷീബ ഷിജു

പി ബി നമ്പര്‍: 42149
ദുബായ്‌.
യു. എ. ഇ.
മെയില്‍ : sheebashij@gmail.com

Visit Home Page ...

കവിത

മാറ്റപ്പുല്ല്

ചേറുടല്‍ കറുപ്പില്‍ കതിര്‍ത്തലപ്പ്
പോറിയ പടം ചാലിട്ടപ്പോള്‍
കടവായില്‍ നിറക്കാന്‍ മ്പ്രാന്റെ
തെങ്ങിലെ പൂപ്പല്‍ തികഞ്ഞില്ല.

ചതുപ്പിലത് പഴുത്ത് പതഞ്ഞു.
വരമ്പൊപ്പിച്ചു നിന്ന പച്ചില
ചതച്ചു വിയര്‍പ്പുപ്പില്‍ ചാലിച്ച്
കച്ചിചുറ്റി നോവുണക്കി.

പിന്നത്തെ വിത്തുനിറ മുതല്‍
മുറിവുണക്കികള്‍
വര്‍ഗ്ഗപ്പേര് മാറ്റി ചെമ്പച്ചയായി!

കാലം കൂട്ടിയ കനലടുപ്പില്‍
തിളച്ചുതൂവി നാള്‍വഴിയിലേക്ക്
പടര്‍ന്ന ഒററകളെ കൂലിക്കാര്‍
വെട്ടിക്കൂട്ടി തീയിട്ടു.

ഉള്ളുണങ്ങാതെ പുകഞ്ഞ കൊള്ളി
തുലാക്കോളില്‍ മിന്നല്‍പിളര്‍ത്തിയ
മണ്ണില്‍ വേരിറക്കി വസന്തത്തെ കൂക്കി.

Subscribe Tharjani |
Submitted by Sebastian Perumbancheel (not verified) on Sun, 2012-06-10 12:07.

Good

Submitted by Siva Prasad (not verified) on Sun, 2012-06-10 14:35.

കമ്യൂണിസ്റ്റ് പച്ച .....

Submitted by സഖാവ് (not verified) on Sun, 2012-06-10 18:04.

മണ്ണി​ന്റെ മണവും രാഷ്ട്രീയവുമുളള കവി​ത.

Submitted by സുധാകരൻ.കെ.പി. (not verified) on Mon, 2012-06-11 21:51.

നന്നായിട്ടുണ്ട്.

Submitted by joshi ragavan (not verified) on Sat, 2012-06-23 19:22.

ചില കാര്യങ്ങള്‍ നമ്മെ നന്നായി ഇന്‍സ്പയര്‍ ചെയ്യും, അല്ലേ?
കവിത നന്നായിരിക്കുന്നു.