തര്‍ജ്ജനി

ഭാഷാന്തരം : ബാബുരാജ്‌. റ്റി. വി

House No: 1113,
Maruti Vihar,
Chakkarpur,
Gurgaon,
Haryana.

ഫോണ്‍: 09871014697
വെബ്ബ്: http://reiyo.wordpress.com/

Visit Home Page ...

കഥ

രണ്ടു ജ്ഞാനികള്‍

ഖലീല്‍ ജിബ്രാന്റെ കഥ

അഫ്ക്കര്‍ എന്ന പുരാതനനഗരത്തില്‍ പരസ്പരം വെറുത്തും, ഓരോരുത്തരുടെ പാണ്ഡിത്യത്തെ കൊച്ചാക്കിക്കാണിച്ചും രണ്ടു ജ്ഞാനികള്‍ പാര്‍ത്തിരുന്നു. അതിലൊരാള്‍ വിശ്വാസിയും മറ്റെയാള്‍ തികഞ്ഞ ദൈവനിഷേധിയുമായിരുന്നു. ഒരിയ്ക്കല്‍ ചന്തസ്ഥലത്ത്, സ്വന്തം വിശ്വാസികളുടെ ഇടയില്‍വെച്ച്, അവര്‍ ദൈവങ്ങളുടെ അസ്തിത്വത്തെക്കുറിച്ചോ അഥവാ അസ്തിത്വമില്ലായ്മയെക്കുറിച്ചോ തര്‍ക്കിയ്ക്കാനും വാഗ്സമരത്തിലേര്‍പ്പെടാനും തുടങ്ങി. മണിക്കൂറുകളോളമുള്ള വാദപ്രതിവാദത്തിനുശേഷം അവര്‍ പിരിഞ്ഞു.

ആ വൈകുന്നേരം അവിശ്വാസി ആരാധനാലയത്തില്‍പ്പോയി അള്‍ത്താരയില്‍ സാഷ്ടാംഗം പ്രണമിച്ചുകൊണ്ട്‌ അനിയന്ത്രിതമായ തന്റെ ഭൂതകാലത്തിനു മാപ്പിരന്നു ദൈവങ്ങളോടു പ്രാര്‍ത്ഥിച്ചു. അതേസമയം ദൈവങ്ങളെ മുറുകെപിടിച്ചിരുന്ന മറ്റേ ജ്ഞാനി തന്റെ പുണ്യപുസ്തകങ്ങള്‍ കത്തിച്ചു. അങ്ങനെ അയാള്‍ ഒരവിശ്വാസിയായിത്തീര്‍ന്നു.

Subscribe Tharjani |