തര്‍ജ്ജനി

ഉബൈദ്

Visit Home Page ...

കഥ

ഓര്മ്മകള്ക്കെന്തു സുഗന്ധം!

“നോക്കൂ...ആരും ഭയപ്പെടെണ്ടതില്ല.”

ഒരു ചെറിയ മെഗാഫോണിലൂടെയാണ് അയാള്‍ അത് പറഞ്ഞത്. എന്നാല്‍ ശ്വാസമടക്കിപ്പിടിച്ച് ഒരു സൂപ്പര്മാര്ക്കറ്റിലുണ്ടായിരുന്ന മുഴുവന്‍പേരും അയാളുടെ നിസ്സംഗമായ ആ ശബ്ദം കേട്ടു.

“അല്ലെങ്കില്‍ എന്തിന് ഭയപ്പെടണം? നാമിവിടെ വളരെവളരെ എളുപ്പമായ ഒരു കളി കളിക്കാന്‍ പോവുന്നു. അത്രയേ ഉള്ളൂ. ഒന്നോര്ത്താല്‍ ഇതൊരു കളിപോലുമല്ല. ഒറ്റച്ചോദ്യം മാത്രമുള്ള ഒരു ക്വിസ്...! അല്ലെങ്കില്‍ ഒരു മെമ്മറി ടെസ്റ്റ്‌...!”

ചത്തുമലച്ച പാമ്പുകളെപ്പോലെ കാഷ് കൌണ്ടറുകള്ക്ക് പിന്നില്‍ ക്യൂകള്‍ അനങ്ങാതെ നിന്നു. അതിനു പിന്നില്‍, ഓടിക്കൂടിയ ആള്ക്കൂട്ടം അച്ചടക്കത്തോടെ... വരിവരിയായി....

പ്രധാനകവാടത്തിനരികെയാണ് ആദ്യസ്ഫോടനം നടന്നത്. മെയിന്‍ ഗെയിറ്റ് കൂടാതെ കെട്ടിടത്തിന് രണ്ടു വാതിലുകള്‍ കൂടിയുണ്ട്. കാഷ് കൌണ്ടറുകള്ക്ക് മുന്നിലെ വലിയ ഇടനാഴിയിലെത്തിയാല്‍ ഒരെണ്ണം വലതുവശത്തും, മറ്റൊന്ന് ഇടതുവശത്തും. സ്ഫോടനശബ്ദം കേട്ട് ചിതറിയോടിയ ആള്ക്കൂട്ടത്തെ അടക്കിനിര്ത്താന്‍ വശങ്ങളിലെ വാതിലുകളില്‍ നിലയുറപ്പിച്ചവര്ക്ക് യന്ത്രത്തോക്കുകള്‍ ചെറുതായി ചിലപ്പിക്കേണ്ടിവന്നു.

“കളി വളരെ ലളിതമാണ്... അതിനി വൈകിപ്പിക്കേണ്ടതില്ല. ഞാന്‍ നിങ്ങളോട് ഒരു ചോദ്യം ചോദിക്കുന്നു. ഉത്തരം അറിയാവുന്നവര്ക്ക് പുറകുവശത്തെ ഡെലിവറി ഡോറിലൂടെ ശബ്ദമുണ്ടാക്കാതെ പുറത്തേക്ക് പോവാം. മെമ്മറി ടെസ്റ്റ്‌ നടക്കുന്നത് കെട്ടിടത്തിന് പുറത്താണ്. ഉത്തരം അറിയാത്തവരുടെ വിധി ഈ കെട്ടിടത്തിനകത്തു വെച്ച് നടപ്പിലാക്കപ്പെടുന്നു. ഒന്നോര്ത്താല്‍ ആ വിധി എന്നേ എഴുതപ്പെട്ടിരിക്കുന്നു!”

വിധി നടപ്പിലാക്കാന്‍ വന്നവര്‍ പത്തുപേര്‍ ഉണ്ടായിരുന്നിരിക്കണം. ഞങ്ങളോ? മുന്നൂറ്...? അഞ്ഞൂറ്...? ആയിരം? എത്രയെങ്കിലുമാവട്ടെ. ഞങ്ങള്‍ പരസ്പരം അറിയാത്തവരാണല്ലോ! എന്ജിനിയര്മാരും അദ്ധ്യാപകരും കൂലിപ്പണിക്കാരും യാത്രികരും ധനികരും ദരിദ്രരും മുതിര്ന്നാവരും കൗമാരക്കാരും സ്ത്രീകളും പുരുഷന്മാരും ബാച്ചിലേര്സും, ഫാമിലീസുമൊക്കെയായ ഞങ്ങള്‍ ഓരോരുത്തരും ഒറ്റ മനുഷ്യനായി ഒറ്റച്ചോദ്യം ചെവിയോര്ത്തുനിന്നു. അമ്മമാര്‍ മക്കളെ ചേര്ത്തുപിടിച്ചു.

“ചോദ്യം വളരെ വളരെ ലളിതമാണ്. പ്രവാചകതിരുമേനിയുടെ മാതാവിന്റെ പേര് അറിയുന്നവര്ക്ക് പുറകുവശത്തെ ഡെലിവറിഡോറിലൂടെ പുറത്തേയ്ക്ക് പോവാം”

ഹാവൂ...! അടക്കിപ്പിടിച്ചിരുന്ന ഒരു ശ്വാസം പെട്ടെന്ന് പുറത്തേക്ക് വന്നു. വഹാബിന്റെ മകള്‍ ആമിന. ആമിനാബീവി എന്നായിരുന്നു പ്രവാചകന്റെ ഉമ്മയുടെ പേര്. ആമിനാ ബിന്ത്പ വഹാബ്.

ഓര്മ്മകള്‍ പെരുമഴ പോലെ. മദ്രസാക്കാലം... നബിചരിതം... മക്കാനഗരം... ഖുറൈശികള്‍... ഹസന്‍ ഉസ്താദിന്റെ ശബ്ദത്തിന് അല്പം സ്ത്രൈണസ്വഭാവമുണ്ടായിരുന്നു. ഒരു ചരിത്രകാരന്റെ ആധികാരികതയും. “ഖുറൈശിഗോത്രത്തിലെ ബനൂ സൂറാ കുടുംബത്തിലാണ് നബി തിരുമേനിയുടെ ഉമ്മ ആമിനാബീവി ജനിച്ചത്‌.ബനൂ സൂറാ വിഭാഗക്കാര്‍ ഇബ്രാഹിം നബിയുടെ പിന്തുടര്ച്ചക്കാരായിരുന്നു. വിശുദ്ധ ക അബാ ദേവാലയത്തിന്റെ നടത്തിപ്പുകാര്‍...”

ഹാ..! ഓര്മ്മകള്ക്കെന്തു സുഗന്ധം!

“ചോദ്യത്തിനു ഉത്തരം അറിയാവുന്നവര്‍ നിശ്ശബ്ദരായി പുറകുവശത്തെ ഡോറിലൂടെ പുറത്തേക്ക് പോവുക”

ഉത്തരമറിയാവുന്നവര്‍ തിടുക്കത്തില്‍ അവര്‍പോലുമറിയാതെ ഒരു നിരയുണ്ടാക്കി അച്ചടക്കത്തോടെ പുറത്തേക്ക് നടക്കുമ്പോള്‍, മറ്റുള്ളവരെ താറാക്കൂട്ടത്തെയെന്നപോലെ തോക്കുധാരികള്‍ തടുത്തുകൂട്ടി. ഒരു പ്രതിഷേധമോ നിലവിളിയോ ഉണ്ടായില്ല. മയക്കുമരുന്ന് കുത്തിവെക്കപ്പെട്ടവരെപ്പോലെ അവര്‍ തലകുമ്പിട്ടുനിന്നു. ജീവനോടെ തീ കൊളുത്തപ്പെടുകയും കഴുത്തറുക്കപ്പെടുകയും ചെയ്യുന്നവരുടെ വീഡിയോകള്‍ കണ്ടിട്ടില്ലേ? അതുപോലെ.

ഹസന്‍ ഉസ്താദ് പറയും. “നബി തിരുമേനിയുടെ ഉപ്പ അബ്ദുള്ള മക്കയിലെ ഏറ്റവും സുന്ദരനായ പുരുഷനായിരുന്നു. നബി തിരുമേനിയെ ഉമ്മ ഗര്ഭം ധരിച്ചിരുന്ന സമയത്ത് അദ്ദേഹത്തിന് സിറിയയിലേക്ക് കച്ചവടത്തിനു പോവേണ്ടിവന്നു. മടക്കയാത്രയില്‍ അദ്ദേഹം മരണപ്പെടുകയും ചെയ്തു. അബ്ദുള്ളയുടെ വിയോഗവാര്ത്തയറിഞ്ഞു രോഗിണിയായ നബിയുടെ ഉമ്മ പിന്നീട് ഒരിക്കലും പഴയനിലയിലേക്ക് തിരിച്ചുവന്നില്ല. ഭര്ത്തൃമതിയായ ആ സ്ത്രീയുടെ പേര്...”

“പുറത്തുകടന്നവര്‍ ആരും പരസ്പരം സഹായിക്കാന്‍ ശ്രമിക്കരുത്. വഞ്ചകരെ വെച്ചുപൊറുപ്പിക്കാനാവില്ല. ഓരോരുത്തരായി ഇമാമിന്റെ അടുത്തു ചെന്ന് ആ പേര് വെളിപ്പെടുത്തുക.”

ഭാഗ്യവാന്മാരുടെ നിര പതുക്കെ പുറത്തേക്ക്...

മനസ്സില്‍ ഉരുവിട്ടു:
നബി തിരുമേനിയുടെ ഉമ്മയുടെ പേര് ആമിനാ ബിന്ത്ആ വഹാബ്!!

ആമിനാ ബിന്ത്യ വഹാബ്?
അതോ, ആമിനാ ബിന്ത്ര വലീദോ?
വലീദ്... വലീദ്.... വഹാബ്.... വാഹിദ്...

ആമിനാ.... ആമിനാ....
അതോ സുമയ്യയോ?

യാ അല്ലാഹ്!!

Subscribe Tharjani |