![]() |
|||||
!< files/pictures/tharjani/samasam.jpg(malayalam poem ayyappan)!
ഉറയൂരുന്ന ദിവസമാണിന്ന്
പഴയപുറന്തൊലിക്കുപ്പായം
ഈ ശാദ്വലത്തിലിന്നുപേക്ഷിക്കും
ഫണമുയര്‍ത്തി
ഞാനിഴയും
പുതിയ കുപ്പായം കണ്ട്
ഇണക്കെന്നോടിഷ്ടമാവും.
മണ്ണിലെപ്പുറ്റ്
മണിയറയാക്കും
നൂലുപോലുള്ള
പല്ലുകൊണ്ടു ഞാന്‍
പാലുതന്നവനെക്കൊത്തും
പിതൃക്കളുടെ തലതല്ലിച്ചതച്ചവര്‍ക്ക്
ഉരഗാത്മാക്കളുടെ ഓര്‍മ്മക്കായ്
വിഷചംക്രമണത്താല്‍ വംശനാശം
ദര്‍പ്പവും ദമവും
ശത്രുവിനെതിരാണ്
കോപാകുലന്‍
ഒരു ദംശം കൊണ്ട്
ഭൂമിയെ നീലിമയാക്കും
എ. അയ്യപ്പന്‍
A stylen Ayappan poem, Who else can lounge the words/feelings like this.