സോറി...

വായനക്കാരനെന്നു
കണ്ണാടി നോക്കി ഞെളിയും
ലേണേഴ്സ് ലൈസന്‍സെടുക്കാന്‍
പോയി
ധ്വജഭംഗം വന്ന്
പാരമ്പര്യത്തിലേയ്ക്കു പൂകും
പാതി വഴി...
കവ്വാബാത്തയുടെ
ഉറങ്ങിയവളെയെന്നപോല്‍
മനസ്സാല്‍ തഴുകി
ഇടവഴിയിലോടും
|
Libero -യെ നോക്കി നില്‍ക്കും.
മൈലേജൊക്കെ
ഹെന്തെരോഹെന്തോ.
പത്രങ്ങളില്‍
സിദ്ധയുനാനിവൈദ്യരുടെ
പരസ്യചാതുരിയില്‍
മേതിലിനും
ചാരു നിവേദിതയ്ക്കും
ശരണം വിളിച്ചുറങ്ങും
ഫ്രോ(യ്)ഡേ
വിഴുങ്ങ്...
|
ശൈലന്‍
തകര’മാഗ്.
പുല്‍പ്പറ്റ, മലപ്പുറം -676126