![]() |
|||||
കുരീപ്പുഴ ശ്രീകുമാര്കാവനാട് പി. ഒ, ഇ-മെയില്‍: kureepuzhasreekumar@yahoo.com വെബ്: കുരീപ്പുഴ ശ്രീകുമാര്‍ Visit Home Page ... |
കവിത
പുല്‍മേട്ടില്‍ നിന്നും പുറത്തേയ്ക്ക്
പുള്ളിപ്പുലിപ്പുറത്തെത്തുന്നു
വില്ലാളിവീരന്‍ മതഭ്രാന്തന്‍
അമ്പെയ്തൊരന്യനെ കൊല്ലുന്നു.
തെല്ലുനേരം നോക്കി നിന്നിട്ട്
തുള്ളിയുറഞ്ഞു പുലിചോദ്യം:
തിന്നാത്തതെന്ത്, വിശപ്പില്ലേ?
പിന്നെന്തിനായി നീ ഹോമിച്ചു?
അട്ടഹസിച്ചു മതഭ്രാന്തന്‍
പൊട്ടിക്കരഞ്ഞു കിളിക്കൂട്ടം
ചങ്ങാത്തമില്ലാ നമുക്കെന്ന്
പുള്ളിപ്പുലി കാടടയ്ക്കുന്നു