തര്‍ജ്ജനി

പ്രാര്‍ത്ഥന

കേരളത്തിലെമ്പാടും
സ്ത്രീകള്‍
ഇങ്ങനെ പ്രാര്‍ത്ഥിച്ചു
ദൈവമേ
ഞങ്ങളുടെ ശരീരങ്ങളെ
അവിടുന്ന്
കാത്തു രക്ഷിച്ചുകൊള്ളേണമേ
ആത്മാവിന്റെ കാര്യം
ഞങ്ങള്‍ എങ്ങനെയും
പരിഹരിച്ചുകൊള്ളാം
ആമേന്‍.

അനിത തമ്പി
പെണ്ണ്‍ മാസിക, പി ബി നമ്പര്‍ 7, പൊന്‍കുന്നം, കോട്ടയം 686506
വാര്‍ഷിക വരിസംഖ്യ: ഇന്ത്യയില്‍ Rs 12/-, വിദേശത്ത്‌ Rs‌ 100/-