തര്‍ജ്ജനി

ഉയിര്‍പ്പ്‌

"ഓരോ നിമിഷവും അധ്വാനശക്തിയാല്‍
നാടുപടുത്തുയര്‍ത്തുന്നോര്‍
കേരളമക്കള്‍ നാം സ്ത്രീകള്‍ ഈമണ്ണിന്റെ
മാനം മഹത്തരമാക്കുന്നോര്‍

നാം കൂടിനല്‍കും നികുതിപ്പണംകൊണ്ടു്‌
നാടു ഭരിച്ചുമുടിപ്പോര്‍
നീരചമായു്‌ നിത്യം തകര്‍ക്കുന്നതെത്രയോ
ചാരിത്യ്രശുദ്ധികളെന്നോ!

കല്ലായു്‌, ഇരുമ്പായു്‌,കരുത്തുറ്റ കോട്ടയയു്‌
നിന്നു ചെറുക്കണം നമ്മള്‍
കേഴമാന്‍ പോലവേ കേഴുന്നവര്‍ക്കുള്ള
കാലമിതല്ലന്നതോര്‍ക്ക!"

അനു
പെണ്ണ്‍ മാസിക, പി ബി നമ്പര്‍ 7, പൊന്‍കുന്നം, കോട്ടയം 686506
വാര്‍ഷിക വരിസംഖ്യ: ഇന്ത്യയില്‍ Rs 12/-, വിദേശത്ത്‌ Rs‌ 100/-