തര്‍ജ്ജനി

വല്ലപ്പോഴും

aneesh vallappozhum
ഓര്‍മ്മകളുടെ ദിനം.
ഡയറിക്കടലാസ്സിന്‍ മഞ്ഞ,
നിറം മങ്ങിയ നിഴല്‍
ഇന്നലെകളെ നോക്കിനില്‍ക്കുമെന്നെപ്പോലെ.

മുറിയുടെ നിശബ്ദതയില്‍
പുതഞ്ഞുപോയ എന്റെ ശബ്ദം.
വിരലുകള്‍ കൊണ്ടെന്റെ
പുറത്താകെ അലഞ്ഞു നടക്കുന്നവന്‍.
ശിരസ്സിലവന്‍ കാമമെന്ന പേരില്‍
എഴുതിയതൊക്കെയും ഓര്‍മ്മയുണ്ടിന്നും

പുതപ്പില്‍ രക്തം പടര്‍ന്ന മൂന്നടയാളങ്ങള്‍.
അവനെടുത്തെന്റെ ശരീരത്തിന്റെ കനമത്രയും
ദാഹം, തൊണ്ട വരണ്ടേ പോയി.

വായിക്കാന്,
പുസ്തകങ്ങള്‍ക്ക്‌ പകരമീക്കുറിപ്പ്‌,
എന്റെ കുമ്പസാരം.
മെത്തയിലിട്ട്‌ കണ്ണടച്ചു കിടക്കാം.
പാപമായ ആഹ്ലാദം
സ്മൃതികളുടെ കല്‍പ്പടവിലിരുന്നു
ഗൂഡമായൊരു
മന്ദസ്മിതമുതിര്‍ക്കാറുണ്ട്‌, വല്ലപ്പോഴും

അനീഷ്‌

Submitted by das (not verified) on Tue, 2005-04-12 13:47.

its very nice poem aneesh..sometimes only (vallappozhum) we got like this poems so happy congratullations..Das parappanangadi Sharjah united arab emirates ( dasparappanangadi@hotmail.com)