പത്തുപമകളുണ്ടായിരുന്നു
ഒന്നാന്തരം നാടന്‍
അടുക്കള വശത്തെ
തെങ്ങിന്‍ തടത്തില്‍
ഇളക്കിയിട്ട മണ്ണിലും
പാത്രം കഴുകിപ്പരന്ന
ചുവന്ന വെള്ളത്തിലും
കൊത്തിച്ചികഞ്ഞ്
ഉയിരെടുത്തവ
കടലാസുകൂടില്‍ പൊതിഞ്ഞ്
സൈക്കിള്‍പ്പിടിയില്‍ തൂക്കി
ചന്തയിലെത്തും മുമ്പ്
വട്ടംചാടിയ കുട്ടിയെ
വെട്ടിച്ചൊഴിവാക്കുമ്പോള്‍
നിലത്തുവീണുടഞ്ഞു
കറുത്തു പൊള്ളിയ ടാര്‍റോഡില്‍
വെള്ളയും മഞ്ഞയും കലര്‍ന്ന്
പൊരിഞ്ഞു പൊരിഞ്ഞു കിടന്ന്
അതൊരു കവിതയായി
പുനര്‍നിര്‍മ്മിച്ചെടുത്ത
ചൂടുള്ള യാഥാര്‍ത്ഥ്യത്തെ
കത്തിയും മുള്ളും ചുഴന്നപ്പോള്‍
പറ്റു പീടികയിലേക്ക്
നടന്നു പോയി കവി.
മനോജ് കുറൂര്‍
|