![]() |
|||||

|
ചുണ്ടുകള്‍ തിണര്‍ത്ത രണ്ടുപാടുകള്‍ ചുംബനത്തിന്റെ ചൂരലാല്‍ വിതുമ്പലാല്‍ പിഞ്ഞിയും നിറഞ്ഞ കണ്ണില്‍ നിന്ന് വീണെരിഞ്ഞ തുള്ളികള്‍ ചുവന്നതീനിറം കൊടുത്ത ചുണ്ടുകള്‍ വിറച്ച് തെല്ലകന്നു നിന്ന ചുണ്ടുകള്‍ക്കിടയ്ക്ക് വെളുത്തു നിന്ന പല്ലുകള്‍ മുഖമലച്ചുവീണ ദീപച്ഛായ |
മുകളിലേക്കുയര്‍ത്തുന്നു ഉലഞ്ഞതുള്ളിയില്‍ വന്നു വീണ എയ്ത്തു നക്ഷത്രം പൊലിഞ്ഞതിന്‍ പ്രഭയിടറി നില്‍ക്കുന്നുണ്ടിപ്പൊഴും മിന്നലിന്റെ വീശലില്‍
എസ്. കണ്ണന്‍
|