പറിച്ചെറിഞ്ഞ മുല
റീസൈക്കിള്‍ ബിന്നില്‍ നിന്നും
തിരിച്ചെടുത്തൊട്ടിച്ചു കണ്ണകി
മുറിച്ചുകൊടുത്ത ചെവി
കട്ടെടുത്ത് പെയ്സ്റ്റ് ചെയ്തു
വിന്‍സെന്റ് വാന്‍ഗോഗ്
കുത്തിപ്പൊട്ടിച്ച കണ്ണ്
കൂട്ടിത്തുന്നിച്ചേര്‍ത്ത്
ഇന്റര്‍നെറ്റില്‍ക്കേറീ
ഈഡിപ്പസ്
അഴിച്ചെടുത്ത പുടവ
ആരുടേതെന്നറിയാതെ
സിസ്റ്റം ഹാങ്ങായി
കുഞ്ഞിരാമന്‍ നായര്‍
എ. സി. ശ്രീഹരി
|
nice poem
JVK
ശ്രീഹരി മാഷു മറന്നുകാണുമൊ എന്നു അറിയില്ല്. എന്തായലും പേരു മറന്നു കാണാന്‍ വഴിയില്ല്.
ഫൊട്ടൊഷോപ്പ് നന്നായി. ഒ.എം. ആര്‍, അജിത്ത്, സന്തോഷ് എല്ലാവരോടും ‘ഹായ്’ പറ്യുക.
രാജു കെ ഇരിങ്ങല്‍, ബഹ്റിന്‍
MR. SREE HARI'S BRAIN WORKING AS A PROCESSOR.VERY TALENT
LATHEEF TANUR
N/R JYOTHI THEATRE
Fantastic Poem