![]() |
|||||
|
തെളിവ്
വീടുകളില്‍- എന്തും സഹിക്കാം... നിങ്ങള്‍ക്കുള്ളതുപോലെ |
|
മൈലാഞ്ചി
പാവാടയില്‍ മുന്നിലേക്കു നീട്ടിയ |
|
യാത്ര
യാത്ര പോവാം നമുക്ക്
ഇടവും, വലവും തിരിഞ്ഞ്,
കരയും കടലും കണ്ട്,
പൂരവും -
പുഴകളും താണ്ടി,
കാറ്റേറ്റ്,
മഴ നനഞ്ഞ്
വെയിലത്ത് വിയര്‍ത്ത്
മഞ്ഞത്ത് വിറച്ച്
മരണത്തിന്റെ കറുത്ത-
കയറിന്‍ കുരുക്കില്‍
അകപ്പെടുന്നതുവരേയും
പോകാമൊരുമിച്ചൊരു യാത്ര.
പക്ഷേ അതിനുമുമ്പെനിക്കു നീ
വാക്കു തരണം
മുന്‍പേ നടക്കുന്നയെന്റെ
കാലടിപ്പാടുകളില്‍-
പ്പതിയുന്നയടുത്ത കാലടി
എന്നും
നിന്റേതു മാത്രമായിരിക്കുമെന്ന്.