കാത്തിരുപ്പ്

നീ പറയുന്നു
എനിക്കു ഭ്രാന്താണെന്ന്
ഞാനൊന്നു ചോദിച്ചോട്ടെ
ഒട്ടുമില്ലാത്തവര്‍
ആരുണ്ടിവിടെ.

ഉടുത്തവനു ഉടുക്കാത്തോന്‍
ദ്വൈതനു അദ്വൈതി
മറിച്ചും.
നീയും ഞാനും
പ്രണവ മന്ത്രാലയത്തിലെ
അന്തേവാസികള്‍
അവധൂതവൃത്തിയില്‍
ഊഴം നോക്കി
മുഴുഭ്രാന്തനെ കാണാന്‍
കാത്തിരുപ്പാണ്.

സിദ്ധാര്‍ത്ഥന്‍ ചൂണ്ടല്‍
ശാസ്താനഗര്‍, പാലക്കാട്

| Subscribe Tharjani