|
ഒരുനാള്‍ സര്‍വ്വവും ശിഥിലമാകും
സൂര്യന്‍ പ്രളയത്തിലസ്തമിക്കും
മഴ വിണ്ണിനോട് വിടപറയും
തീപിടിച്ച കാറ്റ് കരിഞ്ഞുതീരും
മണിമന്ദിരങ്ങള്‍ തകര്‍ന്നുവീഴും
മണ്ണിലെല്ലാം ആഴ്‌ന്നുപോകും..
പരസ്പരം തിരിച്ചറിയാതെ,ജീവന്റെ
അന്ത്യത്തുടിപ്പുകള്‍ വീര്‍പ്പുമുട്ടും
ആരും കൈ നീട്ടിത്തൊടില്ല
ആരും കൈ നീട്ടിത്തരില്ല
കണ്ണും കാതുമേതെന്നറിയാതെ
കനലുപോലെ മനമുരുകും..
|