തര്‍ജ്ജനി

പുസ്തകം

പ്രളയത്തിലും കടവ്‌ തേടുന്ന ഇല

ആയിരത്തി തൊള്ളായിരത്തി നാല്‍പത്തി എട്ടിലെ ഇസ്രായില്‍ അധിനിവേശത്തിനു ശേഷമാണ്‌ ലോകമെങ്ങും ചിതറുന്ന ജനതയായി ഫലസ്തീനികള്‍ മാറിയത്‌. ഗള്‍ഫ്‌ നാടുകളിലും മധ്യപൌരസ്ത്യ ദേശങ്ങളിലും യൂറോപ്പിലും അമേരിക്കയിലും കിഴക്കന്‍ യൂറോപ്പിലുമൊക്കെ ഫലസ്തീനികള്‍ അന്നവും അഭയവും തേടി എത്തിയതിന്റെ ചരിത്രപരമായ കാരണം മറ്റൊന്നല്ല. ഫലസ്തീന്‍ പ്രദേശങ്ങളില്‍ അഭയാര്‍ഥികളായി കഴിയുന്ന ജനത കൂടിയാണ്‌ ഫലസ്തീനികളുടേത്‌. ഫലസ്തീനിലെ ഗാസയിലെ ബീച്ച്‌ ക്യാമ്പ്‌ ഇത്തരത്തിലുള്ളതാണ്‌. ഫലസ്തീനികള്‍ സ്വന്തം നാട്ടില്‍ അഭയാര്‍ഥികളായി കഴിയുന്നയിടം. ഇത്തരത്തിലുള്ള നിരവധി കേന്ദ്രങ്ങള്‍ ഫലസ്തീന്‍ ഭൂമിയില്‍ തന്നെയുണ്ട്‌. ഇസ്രായില്‍ അധിനിവേശം നടത്തിയ പ്രദേശങ്ങളില്‍ നിന്ന് ഓടി വന്ന ഫലസ്തീനികളും അവരുടെ പിന്‍മുറക്കാരുമാണ്‌ ഇങ്ങിനെ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുത്‌.

പല തരത്തില്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ടെങ്കിലും യാസര്‍ അറഫാത്ത്‌ എന്ന നേതാവിന്റെ സാന്നിധ്യം ഫലസ്തീനികള്‍ക്ക്‌ എന്നും അഭയമായിരുു‍ന്നു. ഒരു കയ്യില്‍ ഒലീവിലയും മറു കയ്യില്‍ തോക്കുമായി ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ യാസര്‍ അറഫാത്ത്‌ ഓരോ ഫലസ്തീനിയുടേയും ഉള്ളില്‍ ഇപ്പോഴും കിടന്നുതിളക്കുു‍ണ്ട്‌. അറഫാത്തിന്റെ മരണം ആ അര്‍ഥത്തില്‍ ഫലസ്തീനികളുടെ ജീവിതം കൂടുതല്‍ ക്ലേശഭരിതമാക്കി എന്നു കാണാം. ഫലസ്തീനില്‍ പ്രതിപക്ഷത്തെയില്ലാതാക്കുകയാണ്‌ അറഫാത്ത്‌ ചെയ്തതെന്ന് ഒരു കാലത്ത്‌ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരു എഡ്വേഡ്‌ സൈദ്‌ വിമര്‍ശിച്ചത്‌ വലിയ തോതില്‍ കേള്‍ക്കാതിരുന്നത്‌ അദ്ദേഹത്തിന്റെ സാന്നിധ്യത്തിന്‌ അവര്‍ക്കിടയില്‍ ആത്മീയമായ ഒരുമാനം കൂടിയുണ്ടായിരുന്നു എന്നതിനാലാണ്‌.

ഇറാഖികളുടേത്‌ മറ്റൊരു ചരിത്രമാണ്‌. യൂഫ്രട്ടീസ്‌-ടൈഗ്രീസ്‌ നദീതടങ്ങള്‍ക്കിടയില്‍ വളര്‍ന്ന അതിസമ്പന്നമായ സാംസ്കാരിക ചരിത്രമുള്ള ഒരു ജനത. കുറച്ചുനാള്‍ മുമ്പ്‌ ഏകാധിപതിയായ സദ്ദാമിനെ ഭയന്ന്‌ ജീവിക്കുകയും പിന്നീട്‌ അമേരിക്കന്‍ അധിനിവേശത്തില്‍ ദിനംപ്രതിയെന്നോണം ഇല്ലാതാകാന്‍ വിധിക്കപ്പെട്ട ജനത. ഫലസ്തീനികളുടെ നൂറിലൊന്നു പോലുമില്ലെങ്കിലും ഇറാഖികളും ലോകത്തിന്റെ പലയിടങ്ങളിലുമുണ്ട്‌. രാഷ്ട്രീയപ്രവാസികളായും അല്ലാതേയും പലയിടങ്ങളില്‍ കഴിയുന്നവര്‍.

ഈ രണ്ട്‌ രാജ്യങ്ങളില്‍ നിന്നും പലായനം ചെയ്തവരില്‍ സ്ത്രീകളും കുട്ടികളുമാണ്‌ അധികം. പലായനം ചെയ്ത ആദ്യ തലമുറകളില്‍ നിന്നും അതിനടുത്തതുമായ തലമുറകളില്‍ നിന്നും ഉണ്ടായ സ്ത്രീകളും കുട്ടികളും പ്രവാസികളോ അഭയാര്‍ഥികളോ ആയിക്കഴിയുന്നു. ഇങ്ങിനെ കഴിയുന്ന സ്ത്രീകള്‍ അവര്‍ക്കുള്ളില്‍ കുഴി മാന്തി അടക്കം ചെയ്യുന്നത്‌ ആയിരക്കണക്കിന്‌ മുറിവുകളാണ്‌. തുറന്ന മുറിവുകളും നിരന്തരം മരുന്ന്പുരട്ടുന്ന മുറിവുകളുമായി (ജീവനുള്ള ഒരു മോര്‍ച്ചറിയെ ഓര്‍മിപ്പിച്ച്‌) അവര്‍ കഴിഞ്ഞു പോവുകയാണ്‌. ഫലസ്തീനില്‍ കഴിയുവര്‍ ഒരിടത്ത്‌ നിന്ന്‌ തൊട്ടടുത്ത സ്ഥലത്തേക്ക്‌ പോകാന്‍ ഇസ്രായിലി ചെക്ക്‌ പോസ്റ്റുകള്‍ക്ക്‌ മുന്നില്‍ വരി നില്‍ക്കുു‍ന്നു. വിദേശങ്ങളില്‍ കഴിയുന്ന ഫലസ്തീനികള്‍ക്ക്‌ സ്വന്തം നാട്ടില്‍ വന്ന്‌ ഉറ്റവരെ കാണേണ്ടി വന്നാല്‍ അന്താരാഷ്ട്ര ചെക്ക്‌ പോസ്റ്റുകള്‍ക്ക്‌ മുന്നില്‍ വരി നില്‍ക്കേണ്ടി വരുന്നു. ഇങ്ങിനെ വരുന്നവരെ പരിശോധിക്കാന്‍ ഫലസ്തീന്‍ പോലീസുകാരും സുരക്ഷാ സൈനികരും പങ്കുചേരുന്നു. (കുപ്രസിദ്ധമായ ഓസ്ലോ കരാര്‍ അനുസരിച്ചാണ്‌ ഇങ്ങിനെ ചെയ്യുന്നത്‌. യാസര്‍ അറഫാത്തിന്‌ പറ്റിയ മഹാബദ്ധങ്ങളില്‍ ഒന്ന്‌ ഓസ്ലോ കരാറായിരുന്നുവെന്ന്‌ പല വിമര്‍ശകരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌).

ഇസ്രായിലി അധിനിവേശവും ഉപരോധവും ജീവിതം തകര്‍ത്തെറിയുമ്പോഴും, ഈ കാട്ടുനീതിക്ക്‌ ലോകത്തെ വന്‍ ശക്തികളെല്ലാം കൂട്ടുനില്‍ക്കുമ്പോഴും ആശയുടെ അവസാന കിരണവും പൊലിഞ്ഞെന്നു കരുതുമ്പോഴും ഫലസ്തീന്‍ പ്രദേശങ്ങള്‍ വിട്ടു പോകാന്‍ ആഗ്രഹിക്കാത്തവരുണ്ട്‌. മക്കളും പേരക്കുട്ടികളും വിദേശങ്ങളില്‍ പ്രവാസികളായിക്കഴിയുമ്പോഴും പിറന്ന മണ്ണില്‍ തന്നെ മരിക്കണമെന്ന്‌ കരുതുന്നവര്‍. മക്കള്‍ വിദേശങ്ങളിലേക്ക്‌ ക്ഷണിക്കുമ്പോള്‍ ഇത്തരക്കാരായ മാതാപിതാക്കള്‍ ഇങ്ങിനെയാണ്‌ പറയാറ്‌- ഞങ്ങളുടെ വിധി മറ്റുള്ളവരില്‍ നിന്ന്‌ വിഭിമല്ല, ഇവിടെക്കഴിയുന്ന മറ്റുള്ളവര്‍ക്ക്‌ എന്ത്‌ സംഭവിക്കുമോ അത്‌ ഞങ്ങള്‍ക്കും സംഭവിക്കും, നിങ്ങള്‍ കരുതുന്നതുപോലെ ഞങ്ങള്‍ ഒറ്റക്കല്ല, ഞങ്ങളിവിടെ കൂട്ടത്തോടെ ഒറ്റക്ക്‌ താമസിക്കുന്നു, മുറിഞ്ഞും ചതഞ്ഞും, പരാതികളില്ലാതെ- വീട്ടിലെത്തുന്നവരും വീട്ടിലേക്ക്‌ പോകുന്നവരും ബാക്കിയാകുതും ആരെന്ന്‌ ആര്‍ക്കറിയാം എന്ന ചോദ്യവും ഫലസ്തീനികള്‍ നിത്യവും മുഴക്കുന്നു. ഫലസ്തീനികള്‍ അവരുടെ രാജ്യതലസ്ഥാനമായി കാണുന്ന ജറൂസലം ഇന്ന്‌ ഇസ്രായിലിന്റെ കയ്യിലാണ്‌. ആ ജറുസലേമില്‍ മടങ്ങിയത്തണമെന്ന്‌ പ്രവാസികളായി കഴിയുന്ന ലക്ഷക്കണക്കിന്‌ ഫലസ്തീനികള്‍ ആഗ്രഹിക്കുന്നു. ജറുസലേമിനോട്‌ ചേര്‍ന്ന പ്രദേശങ്ങളില്‍ കഴിയുന്ന ഫലസ്തീനികളും ശാന്തിയും സമാധാനവും പുലരുന്ന ജറൂസലേമിന്റെ പിറവിയും ഫലസ്തീന്റെ അധികാര പുനഃസ്ഥാപനവും സ്വപ്നം കാണുന്നു. ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ അവര്‍ രാജ്യമില്ലാത്തവരായി, അന്യരാജ്യത്തെ പൌരത്വവുമായി, അഭയാര്‍ഥികളായി പതിറ്റാണ്ടുകളായി കഴിയുന്നു. അപ്പോഴും അവര്‍ ചിരിക്കുകയും പാട്ടുപാടുകയും കവിതകളെഴുതുകയും ചെയ്യുന്നു; ഞങ്ങളും മനുഷ്യരാണെന്ന്‌ സ്ഥാപിച്ചുകൊണ്ട്‌. ഓഷ്‌വിറ്റ്സിന്‌ ശേഷം കവിത അസാധ്യമെന്ന്‌ മുന്‍കാലങ്ങളില്‍ പറഞ്ഞപോലെ, ശത്തീല, സബ്രീസ ഫലസ്തീനി കൂട്ടക്കൊലക്കു ശേഷം കവിത അസാധ്യമെന്ന്‌ കരുതിയവരുണ്ട്‌. ലോകം ഒരു കാലത്ത്‌ ഉറ്റുനോക്കിയിരുന്ന മഹ്മൂദ്‌ ദര്‍വിഷിനെപ്പോലുള്ള ഫലസ്തീന്‍ കവികള്‍ ഇനി കവിത സാധ്യമാകുമോ എന്നു ഭയിരുന്നു. ഫത്‌വ തുഖാനെപ്പോലെയുള്ള മുതിര്‍ന്ന ഫലസ്തീന്‍ എഴുത്തുകാരികള്‍ വാക്കുകള്‍ കൊണ്ടും രൂപകങ്ങള്‍ കൊണ്ടും പൊതിഞ്ഞ്‌ നിങ്ങളുടെ കുട്ടികളെ ചേര്‍ത്ത്‌ പിടിക്കൂ എന്ന്‌ പ്രഖ്യാപിച്ചത്‌ ലോകം നടുങ്ങിയ ഇത്തരം കൂട്ടക്കൊലകളുടെ മുഹൂര്‍ത്തത്തിലാണ്‌. നോമോര്‍ പോയട്രി എന്നൌ ലോകത്തിനു തോി‍യപ്പോള്‍ വി ആര്‍ പോയട്രി എന്നു പറയുകയാണ്‌ ഫലസ്തീന്‍ എഴുത്തുകാരികള്‍/കാര്‍ ചെയ്തു പോന്നത്‌.

ഹിറ്റ്ലറുടെ കോസന്‍ട്രേഷന്‍ ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ ആ പീഡനത്തിന്റെ നാളുകളില്‍ എഴുതിയ കവിതകള്‍ പിന്നീട്‌ ഹോളോകോസ്റ്റ്‌ പോയട്രി എന്ന പേരില്‍ പുറത്തു വന്നിട്ടുണ്ട്‌. കോസന്‍ട്രേഷന്‍ ക്യാമ്പില്‍ നിന്ന്‌ പറന്നു പൊന്തുന്ന ഒരു ചിത്രശലഭം മതിലിന്‌ പുറത്ത്‌ വീണടിയുന്നത്‌ സംബന്ധിച്ച്‌ ഹോളോകോസ്റ്റ്‌ പോയട്രി എന്ന സമാഹാരത്തില്‍ ഒരു കവിതയുണ്ട്‌. കൊടും പീഡനത്തിന്റെ, മരണം തൊട്ടുമുന്നില്‍ നെഞ്ചിലമരുന്ന മുള്ളുമുരുക്കിന്റെ വേഷം കെട്ടി നില്‍ക്കുമ്പോഴും പൂമ്പാറ്റയുടെ പാത നോക്കി നില്‍ക്കാന്‍ മനുഷ്യനാകുന്നു. ആ നോട്ടമാണ്‌ അവനെ/ അവളെ മനുഷ്യനാക്കുന്നത്‌. ആ അര്‍ഥത്തില്‍ കൊടിയ യാതനയുടെ നടുവിലും ഫലസ്തീന്‍-ഇറാഖ്‌ എഴുത്തുകാര്‍ ഉറവകള്‍ തേടി നടക്കുന്നു. മിക്കപ്പോഴും ഉറവകളില്‍ നിന്ന്‌ പൊടിഞ്ഞ്‌ വരുന്നത്‌ മനുഷ്യരക്തമായിട്ടും അത്‌ കണ്ട്‌ ഞെട്ടിയും കരഞ്ഞും നന്‍മയുടെ ഉറവകള്‍ തേടുകയാണ്‌ അവര്‍ ചെയ്യുന്നത്‌. ആ ഉറവ ഒരു നാള്‍ കണ്ടെത്തുമെന്ന്‌ അവര്‍ ഉറച്ചുവിശ്വസിക്കുന്നുമുണ്ട്‌. അല്ലെങ്കില്‍ അത്തരമൊരു പ്രതീക്ഷയാണ്‌ അവരെ നയിക്കുത്‌.

രണ്ട്‌

നഷ്ടപ്പെട്ട വിലാസം തേടുന്നതോ വിലാസം നഷ്ടപ്പെ'വരെ തേടുതോ ആണ്‌ ഞങ്ങള്‍ക്ക്‌ കവിത-
നദാലി ഹന്ദല്‍ (ഫലസ്തീന്‍ കവയത്രി).

ഈ സമാഹാരത്തില്‍ ചേര്‍ത്തിരിക്കുന്ന ഫലസ്തീന്‍- ഇറാഖി പെണ്‍കവിതകളുടെ മാനിഫെസ്റ്റോയാണ്‌ കവയത്രി നതാലി ഹന്ദലിന്റെ പ്രസ്താവന. 'എന്റെ മേല്‍ വിലാസമെന്താണെന്ന്‌' ഇവിടെ സമാഹരിക്കപ്പെട്ട ഓരോ രചനയും ഒരര്‍ഥത്തിലല്ലെങ്കില്‍ മറ്റൊരര്‍ഥത്തില്‍ ചോദിക്കുന്നു. ശരീരത്തിലും മനസ്സിലുമുള്ള മുറിവുകള്‍, പ്രകൃതിയിലും ഭൂപടത്തിലും വന്നു ചേര്‍ന്ന വിള്ളലുകള്‍, നഷ്ടമായ പൂന്തോട്ടങ്ങള്‍, സ്വരങ്ങള്‍, മണങ്ങള്‍ എന്നിങ്ങനെ ഒരാളുടെ വിലാസത്തിന്റെ വിവിധ ഭാവങ്ങളെ ഈ രചനകള്‍ വിളിച്ചുണര്‍ത്തുന്നു. ബിംബങ്ങളുടെ മുഴക്കത്തില്‍ വീടും നാടും നഷ്ടപ്പെട്ടവര്‍ ഈ കവിതകളിലൂടെ പ്രത്യേക വ്യാകരണം തീര്‍ക്കുന്നു. ഈ സമാഹാരത്തില്‍ അണി നിരക്കുന്ന മിക്ക എഴുത്തുകാരികളും സ്വന്തം നാടുവിട്ട്‌ അന്യ ദേശങ്ങളില്‍ പാര്‍ക്കുന്നവരാണ്‌. പലരുടേയും ആദ്യ ഭാഷ ഇപ്പോള്‍ അറബിയല്ല. അവരിപ്പോള്‍ കഴിയുന്ന നാടുകളിലേതാണ്‌. പല എഴുത്തുകാരികളും പല തലമുറകളെ പ്രതിനിധീകരിക്കുന്നവരാണ്‌. മുത്തശ്ശിയായി മരിച്ച ഫത്‌വ തുഖാന്‍ മുതല്‍ കൌമാരം വിട്ട്‌ യൌവ്വനത്തിലേക്ക്‌ ചേക്കേറുന്ന നെദാല്‍ അബ്ബാസ്‌ വരെ. കുറച്ചുകവിതകള്‍ എഴുതി ഉള്‍വലിഞ്ഞ്‌ മറ്റേതോ ലോകത്തില്‍ കഴിയുന്ന മുനിയ സമാറ മുതല്‍ എഴുത്താണ്‌ സമരമെന്ന്‌ പ്രഖ്യാപിച്ച നതാലി ഹന്ദല്‍ വരെ. ക്ലാസിക്കല്‍ അറബി കവിതാ രൂപമായ ബെയ്ത്തും (അന്ത്യ പ്രാസവും തുല്യ പാദങ്ങളും നിലനിര്‍ത്തുന്ന രീതി), അതിനു ശേഷം വന്ന തഅ്‌്ഫീലയും ( പ്രാസ ക്ലിഷടതയില്‍ നിന്ന്‌ അല്‍പ്പം മോചനം നേടി ഒരേ തരം പാദങ്ങളില്‍ എഴുതുന്ന രീതി) എഴുതിയ കവിതകള്‍ ഇതിലുണ്ട്‌. ഫത്‌വ തുഖാന്‍ ഈ രണ്ട്‌ രീതികളും വിജയകരമായി പരീക്ഷിച്ചിരുന്നു. പക്ഷെ ഭൂരിഭാഗം കവയത്രികളും ഈ രണ്ട്‌ സാങ്കേതിക രീതികളും ഉപേക്ഷിച്ച്‌ സ്വതന്ത്ര ഗദ്യത്തിന്റെ വഴി തേടിയവരാണ്‌. ജീവിതത്തില്‍ നിന്ന്‌ നഷ്ടമായ താളം കവിതയില്‍ ശേഖരിച്ച്‌ വെക്കാന്‍ കഴിയാത്തതിനാലാണ്‌ ഇങ്ങിനെ എഴുതേണ്ടി വരുന്നതെന്ന്‌ ലൈല അല്ലൂഷ്‌ (ഫലസ്തീന്‍) ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്‌. വീടില്ലാത്തവര്‍ (ജിപ്സികള്‍) വീട്‌ നഷ്ടപ്പെട്ടവര്‍ എന്നീ രണ്ടു വിഭാഗത്തില്‍ പെട്ടവരുടേയും സാഹിത്യ രചനകള്‍ക്ക്‌ ഏകഭാഷണത്തിന്റേയും (മോണോലോഗ്‌), ഡയറിക്കുറിപ്പുകളുടേയും രീതി വരിക സ്വാഭാവികമാണെ്‌ ലോകമെങ്ങുമുള്ള ഈ വിഭാഗത്തില്‍ പെട്ടവരുടെ രചനകളില്‍ നിന്ന്‌ മനസ്സിലാക്കാന്‍ കഴിയുമെന്ന്‌ ഡോണിയ അമല്‍ അല്‍ ഇസ്മായിലും വാദിക്കുു‍. (ഓ റെഫ്യൂജി പോയട്രി എന്ന ഗ്രന്ഥത്തില്‍). ഏകഭാഷണങ്ങളും ഡയറിക്കുറിപ്പുകളും ഇടക്കിടെ ഫോക്കസ്‌ തെറ്റാനും ഫോക്കസിലേക്ക്‌ തന്നെ തിരിച്ചെത്താനും കഴിവുള്ളതാണ്‌. കടലിനെക്കുറിച്ചും ആകാശത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും അടുക്കളെയെക്കുറിച്ചുമൊക്കെ പറഞ്ഞ്‌ താന്‍ പ്രതിനിധീകരിക്കുന്ന അവസ്ഥയെ വാക്കുകളും രൂപകങ്ങളുമാക്കി സര്‍ഗക്രിയ നടത്തുന്ന രീതി. ഇവിടെ സമാഹരിച്ചിരിക്കുന്ന ഫലസ്തീന്‍- ഇറാഖ്‌ കവിതകളില്‍ ഭൂരിഭാഗവും ഈ വഴിയാണ്‌ സ്വീകരിച്ചിരിക്കുതെന്ന്‌ കാണാം.

മരുഭൂമിയുടെ ഉള്ളിലൂടെ സഞ്ചരിക്കുന്ന ഒരാള്‍ക്ക്‌ ഇത്തരത്തില്‍ ഒറ്റക്കിരുന്ന്‌ പ്രപഞ്ചത്തോട്‌ സംസാരിക്കുവരെ കാണാന്‍ കഴിഞ്ഞേക്കും. പ്രപഞ്ചത്തോട്‌ സംസാരിക്കുന്നത്‌ സൂഫികള്‍ക്കും ബദുക്കള്‍ക്കും (മരുഭൂമിയിലെ ആദിവാസികള്‍ എന്ന്‌ എളുപ്പത്തില്‍ പറയാം) പ്രിയപ്പെട്ട ഏര്‍പ്പെടാണ്‌. സൌദി അറേബ്യയിലെ മരുഭൂമിയിലൂടെ യാത്ര ചെയ്യുമ്പോള്‍ രണ്ടു തവണ, എല്ലാം മറന്ന്‌ മരുഭൂമിയുടെ ഇറുമ്പില്‍ പ്രപഞ്ചത്തോട്‌ സംസാരിക്കുവരെ കണ്ടിട്ടുണ്ട്‌. അതൊരു അറബി പാരമ്പര്യമാണ്‌ എന്നാണിതില്‍ നിന്നും മനസ്സിലാകുന്നത്‌. എന്നോടെന്ന പോലെ നിങ്ങളോടും സംസാരിക്കുന്നു എന്ന രീതി. സ്ത്രീകളും ഈ പാരമ്പര്യത്തില്‍ നിന്ന്‌ മുക്തരല്ല. അതിനാല്‍ അവരുടെ എഴുത്തിലും ഒറ്റക്കിരുന്നുള്ള സംസാര രീതി കാണാം. ഈ പെണ്‍കവിതകളും ഇപ്പറഞ്ഞതിന്‌ അപവാദമല്ല. ഉള്ളിലേക്ക്‌ തന്നെ സംസാരിച്ചുകൊണ്ടിരിക്കുക, അതു വഴി പുറം തുറക്കാന്‍ കഴിയുക. ഈ മെത്തഡോളജി കവിതാ രചനയിലും അറബ്‌ എഴുത്തുകാരികള്‍ ഉപയോഗിച്ചിരിക്കുന്നു.

അള്‍ജീരിയ, മൊറോക്കോ, ലിബിയ, ഈജിപ്ത്‌, ലബനോന്‍, സിറിയ, ടുണീഷ്യ, യെമന്‍, ജോര്‍ദാന്‍ തുടങ്ങിയ അറബ്‌ രാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാരുടേയും/കാരികളുടേയും രചനകളിലും ഏകഭാഷണ-ഡയറിക്കുറിപ്പ്‌ രീതിയുണ്ട്‌. ഏകഭാഷണത്തിന്റെ ഇടവേളകളിലാണ്‌ കവിതയിലേക്ക്‌ ബിംബങ്ങള്‍ കടന്നുവരുന്നതെന്ന്‌ ഗദല്‍ ഷഫായ്‌ (ഫലസ്തീന്‍) കവിത വരുന്ന വഴി എന്ന ലേഖനത്തില്‍ വിവരിച്ചിട്ടുണ്ട്‌.

ഗദല്‍ ഷഫായ്‌ പറഞ്ഞ കാര്യങ്ങള്‍ കണക്കിലെടുക്കുകയാണെങ്കില്‍ വീട്‌ നഷ്ടപ്പെട്ടവരുടെ ഏകഭാഷണമാണ്‌ ഫലസ്തീന്‍-ഇറാഖ്‌ കവിതയെന്ന്‌ കരുതേണ്ടി വരും. കവിതകളിലൂടെ കടന്നു പോകുമ്പോള്‍ ഇക്കാര്യം കൂടുതല്‍ കൂടുതല്‍ തെളിഞ്ഞ്‌ കിട്ടാനാണ്‌ സാധ്യത. അത്‌ കൊണ്ടായിരിക്കണം പ്രിയ സ്നേഹമേ എന്ന കവിതയില്‍ സല്‍മഖദ്ര ജയ്യൂസി ഇങ്ങിനെ പറയുന്നത്‌.

"മൃതദേഹങ്ങള്‍ക്കിടയില്‍ നിന്ന്‌
എണീറ്റ്‌ കാഴ്ചകള്‍
കാണാന്‍ വന്നവനോട്‌
പൊറുക്കുക
അയാള്‍ കാലത്തില്‍
നിന്ന്‌ സ്വയം
രക്ഷപ്പെട്ടവനാണ്‌".

മൃതദേഹങ്ങള്‍ക്കിടയില്‍ ഏകഭാഷണവുമായി പൊരുതി അയാള്‍ കാഴ്ച കാണാന്‍ എഴുന്നേറ്റ്‌ വരികയാണ്‌. കാലത്തില്‍ നിന്ന്‌ സ്വയം രക്ഷപ്പെട്ട്‌ തന്റെ ഏകഭാഷണം രേഖപ്പെടുത്താനായാണ്‌ അയാളുടെ/അവളുടെ വരവ്‌. കാലത്തില്‍ നിന്ന്‌ സ്വയം രക്ഷപ്പെട്ടവര്‍ക്കുള്ളതാണ്‌ കവിതയും കവിതയെഴുത്തും എന്നൊരു സിദ്ധാന്തവും കൂടി സല്‍മ ഖദ്ര ജയ്യൂസി ഈ കവിതയില്‍ ഒളിപ്പിച്ചുവെക്കുന്നുണ്ടോ?. വീടില്ലാത്ത ഒരു ജനത, ജീവനുണ്ടോ മരിച്ചിരിക്കുു‍വോ എന്ന്‌ തിട്ടമില്ലാത്ത മനുഷ്യരെ ഒന്നകെ ജയ്യൂസി ഈ കവിതയില്‍ പ്രതിനിധീകരിക്കുു‍ണ്ട്‌. ഈ പ്രതിനിധാനം ഒരു കവിയുടേത്‌ മാത്രമല്ല, ഒരുജനതയുടേതും കൂടിയാണ്‌. തലമുറകള്‍ രക്തസാക്ഷികളെ ഉല്‍പ്പാദിപ്പിച്ചിട്ടും വേദന ഒരവയവമായി മാറിയിട്ടും വിമോചനം അകന്നകന്നു പോയിട്ടും മൃതദേഹങ്ങള്‍ക്കിടയില്‍
നിന്ന്്‌ ആത്മകഥകള്‍ രേഖപ്പെടുത്താന്‍ ഒന്നിന്‌ പിറകെ ഓന്നയി അവര്‍ ഉണര്‍ന്നെണീക്കുന്നു.

ഫലസ്തീന്‍ പെണ്‍കവിതകളില്‍ നിരന്തരമായി കടന്നു വരുന്ന ഒരു ഇമേജ്‌ സ്യൂട്ട്‌ കേസുകളുടേതാണ്‌. (എസ്‌.വി. അതള്ളയുടെ വെസ്റ്റ്‌ ബാങ്ക്‌ സന്ദര്‍ശനം എന്ന കവിത കാണുക). പൂട്ടൂകള്‍ പൊളിഞ്ഞ, നട്ടെല്ല്‌ തകര്‍ന്ന സ്യൂട്ട്‌ കേസുകളെക്കുറിച്ചാണ്‌ അതള്ള ഈ കവിതയില്‍ ഒരിടത്ത്‌ പറയുന്നത്‌. സ്യൂട്ട്‌ കേസുകള്‍ ഒരിടത്തും ഉറച്ചു നില്‍ക്കാന്‍ കഴിയാതെ ഓടാന്‍ വിധിക്കപ്പെട്ട ഒരു ജനതയേയാണ്‌ സൂചിപ്പിക്കുത്‌. അത്യാവശ്യ വസ്തുക്കള്‍ മാത്രം (ഒരു ജോഡി വസ്ത്രവും ചെരിപ്പുകളും പോലെ) നിറച്ച്‌ ഒരു സ്ഥലത്ത്‌ നിന്ന്‌ മറ്റൊരു സ്ഥലത്തേക്ക്‌ പലായനം ചെയ്യേണ്ടി വരുവര്‍ക്ക്‌ സ്യൂട്ട്കേസ്‌ ഒരു വീട്‌ പോലെയാണ്‌. അതില്‍ കൊള്ളാവുത്‌ മാത്രമായിരിക്കും ഒരു ഫലസ്തീനിയുടെ സമ്പാദ്യം. അതിനാല്‍ സ്യൂട്ട്‌ കേസ്‌ അവര്‍ക്ക്‌ വീടോ വീടിന്റെ മിനിയേച്ചറോ ആണ്‌. അമേരിക്കയിലും യൂറോപ്പിലും കുടിയേറിയ ഫലസ്തീനികള്‍ സപ്തംബര്‍ 11 ന്‌ ശേഷം മറ്റ്‌ കുടിയേറ്റ കേന്ദ്രങ്ങളിലേക്ക്‌ നീങ്ങാന്‍ നിര്‍ബന്ധിതരായതിനെക്കുറിച്ച്‌, ഫലസ്തീനി എന്നാല്‍ തീവ്രവാദി എന്നാണര്‍ഥമെന്ന പ്രചരണത്തെ പ്രതിരോധിക്കാന്‍ കഴിയാതെ അവര്‍ തളര്‍ന്നതിനെക്കുറിച്ച്‌ പ്രശസ്ത ചിന്തകന്‍ സിയാവുദ്ദീന്‍ സര്‍ദാര്‍ എഴുതിയിട്ടുണ്ട്‌. സപ്തംബര്‍ 11 ന്‌ ശേഷം എഴുതപ്പെട്ട പല ഫലസ്തീന്‍ കവിതകളിലും കടന്നുവരികയും ആവര്‍ത്തിക്കുകയും ചെയ്യുന്ന
ഇമേജാണ്‌ സ്യൂട്ട്കേസ്‌. സ്യൂട്ട്കേസ്‌ കവിതകള്‍ എന്ന പേരില്‍ ഈ കവിതകള്‍ വൈകാതെ ഇംഗ്ലീഷില്‍ പുറത്തിറങ്ങുമൊണ്‌ കേള്‍ക്കുന്നത്‌. സ്യൂട്ട്്‌ കേസില്‍ കൊള്ളാന്‍ മാത്രമുള്ള സ്ഥാവരങ്ങളും ജംഗമങ്ങളും മാത്രമാണ്‌ ഒരു ഫലസ്തീനിക്കുള്ളതെ്‌ അതള്ളയുടെ കവിത ഓര്‍മിപ്പിക്കുന്നു. ഒരാള്‍ക്ക്‌ എത്രയടി മണ്ണ്‌ വേണമെന്ന പഴയ ചോദ്യത്തെ ഇക്കാലത്തെ അഭയാര്‍ഥി നേരിടുത്‌ ഒരു സ്യൂട്ട്കേസ്‌ കൊണ്ടാണെന്ന്‌ ഓര്‍ക്കണം.

20-ാ‍ം നൂറ്റാണ്ടില്‍ നടന്ന ഇസ്രായിലി അധിനിവേശം ഫലസ്തീനികളെ കമ്പിവേലികള്‍ക്കുള്ളിലാക്കി. അവിടെ നിന്നും പുറത്ത്‌ കടന്നവര്‍ക്ക്‌ ആധുനിക ലോകം (ഈ നൂറ്റാണ്ടിലും) നല്‍കിയ വലിയ സമ്മാനം കറുത്ത സ്യൂട്ട്കേസുകളായിരുന്നുവെന്ന യാഥാര്‍ഥ്യം ഞെട്ടിക്കുന്നതാണ്‌.

സ്ഫോടനങ്ങള്‍ക്കിടയില്‍ അശരണരായ മനുഷ്യരുടെ ശബ്ദവും കരച്ചിലും കേള്‍ക്കില്ലെന്ന്‌ നമ്മെ ഓര്‍മിപ്പിക്കുകയാണ്‌ ലിസ സുഹൈര്‍ മജാജ്‌ (പ്രതിവാദം എന്ന കവിതയില്‍). നിരന്തരമായ സ്ഫോടനങ്ങള്‍ക്കും വെടിയൊച്ചകള്‍ക്കുമിടയില്‍ കഴിയുന്ന ജനതയുടെ കരച്ചില്‍, വാദങ്ങള്‍, പ്രതിവാദങ്ങള്‍ എങ്ങിനെ മറ്റു മനുഷ്യര്‍ കേള്‍ക്കുമെന്ന ചോദ്യമാണ്‌ ലിസ ഉന്നയിക്കുന്നത്‌. നാടന്‍ പാട്ടുകള്‍ പോലും കരിഞ്ചന്തയില്‍ വിറ്റഴിക്കുന്ന ലോക നീതിയെ ചോദ്യം ചെയ്യുകയാണ്‌ സിഹാം ദാവൂദ്‌ വെളുത്ത മഷി എന്ന കവിതയില്‍. ഇത്തരമൊരു ലോകത്തിന്‌ ഏതെങ്കിലുമൊരു ജനതക്ക്‌ നീതി കൊടുക്കാന്‍ കഴിയുമോ എന്ന ചോദ്യവും ഇവരുന്നയിക്കുന്നു.

ഹൃദയം കൊണ്ട്‌ പോരാടുന്നവരെ തലകൊണ്ട്‌ പോരാടുന്നവര്‍ തോല്‍പിക്കുമെന്ന മുറിയിപ്പ്‌ നല്‍കുക വഴി അല്‍ മറൈ ജസീര്‍ (പിസ്റ്റാഷിയോ ഐസ്ക്രീം) ഫല്‍സ്തീന്‍ പോരാട്ടത്തെ നിര്‍വചിക്കാന്‍ ശ്രമിക്കുന്നു. ഹൃദയവും തലച്ചോറും തമ്മിലുള്ള ഏറ്റുമുട്ടല്‍. തല ജയിക്കുകയും ഹൃദയം നിരന്തരം തോല്‍ക്കുകയും ചെയ്യുന്ന യുദ്ധം. എങ്കിലും ഹൃദയം ഒരിക്കല്‍ അധികാരം കൊയ്ത്‌ അതിന്റെ അന്തിമ വിജയം സ്ഥാപിക്കുമെന്ന പ്രതീക്ഷ ജസീര്‍ വരികള്‍ക്കിടയിലെവിടെയോ ഒളിപ്പിക്കുന്നുണ്ട്‌.

രക്തം മഷിയാക്കുന്നത്‌
എത്ര കഠിനമെന്നും
ഒരാളുടെ
രഹസ്യസ്വപ്നങ്ങള്‍ക്ക്‌
ശബ്ദം പകരുന്നത്‌
എത്ര വിഷമകരമെന്നും
നിങ്ങള്‍ക്കറിയില്ലെന്ന്‌ ലൈല അല്‍ യു.എസ്‌.എിഹ്‌ (ആകുലതയുടെ സൂചനകള്‍) പറയുന്നു. നാടും വീടും വിട്ട്‌ പ്രവാസിയാകാന്‍ വിധിക്കപ്പെടുന്നവര്‍ക്ക്‌ രഹസ്യഭാഷകങ്ങളില്‍, ഗൂഡ പദാവലികളില്‍ കഴിയേണ്ടി വരുന്നു. അവരുടെ ഗൂഡപദാവലികളില്‍ നിന്ന്‌ അവരുടെ സങ്കടങ്ങളും സ്വപ്നങ്ങളും വേര്‍ തിരിച്ചെടുക്കേണ്ടി വരുന്നു.

അവര്‍ തുടരുന്നു-
ഹൃദയത്തില്‍
തമ്പടിച്ച
ലിപികളെ
തിരിച്ചറിയുന്ന
നിമിഷം വരും
ഈ നില്‍പ്പിനെ
അസാധ്യമെന്ന്
തോന്നിക്കലിനെ
പ്രതിരോധിക്കാന്‍
എന്നില്‍ നിന്ന്‌
ഒരക്ഷരം പിറക്കും.

ഓട്ടപ്പെട്ട കൈവിരലുകള്‍ പോക്കറ്റിലിട്ട്‌ നാണയത്തിനായി തിരയുന്ന കുട്ടിയെക്കുറിച്ച്‌ സുമയ്യ അല്‍ സൂസി (ശബ്ദങ്ങള്‍) പറയുന്നു. ഇസ്രായിലി ആക്രമണങ്ങള്‍ക്കു ശേഷം റോഡുകളില്‍ ബാക്കിയാവുന്ന മുതിര്‍വരുടെ ചെരുപ്പുകളിട്ട്‌ നടക്കാന്‍ വിധിക്കപ്പെട്ട ഫലസ്തീനി കുട്ടികളുടെ ഒരു ഫോട്ടോഗ്രാഫ്‌ കണ്ടപ്പോള്‍ തോന്നിയ വികാരമാണ്‌ ഈ വരികള്‍ പകര്‍ന്നത്‌. ഈയടുത്ത്‌ വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ്‌ ലോകത്തിലെ പത്രമോഫീസുകളിലേക്കയച്ച ഒരു ഇറാഖ്‌ ചിത്രത്തില്‍ കുട്ടികളിങ്ങിനെ മുതിര്‍വരുടെ ചെരിപ്പുകള്‍ ധരിച്ച്‌ നില്‍ക്കു ദൃശ്യം പകര്‍ത്തിയിരുന്നു.

പൊട്ടിത്തെറിക്കുകയോ
കൊല്ലപ്പെടുകയോ
ചെയ്താല്‍
അവസാനത്തെ
വെടിയുണ്ടയായി
ഞാന്‍ ഉണര്‍ത്തെണീക്കുമെന്ന്‌ നിദാകൌരി (അവസാനത്തെ വെടിയുണ്ട) പറയുന്നു. എന്നില്‍ നി ഒരക്ഷരം പിറക്കുമെന്ന്‌ ലൈല അല്‍ ഉസൂഹ്‌ പറയുന്നതും ഞാനൊരു വെടിയുണ്ടയായി ഉണര്‍ന്നെണീക്കുമെന്ന്‌ നിദാകൌരി പറയുതും പെട്ടെന്ന്‌ രണ്ട്‌ രീതികളായി തോന്നാമെങ്കിലും അവര്‍ പങ്കുവെക്കുന്ന ആധി ഒന്നുതയൊണ്‌.

ഈ നാടിനെ നശിപ്പിക്കാന്‍
മനുഷ്യര്‍
പരസ്പരം
കൊല്ലുന്നു.
അപ്പോള്‍ അവധി ദിനത്തില്‍
അവര്‍ വായിക്കുന്ന
ഗ്രന്ഥത്തിലെ വരികള്‍

' ഭൂമിയില്‍ സമാധാനം'. എന്തെന്ന് മധ്യപൌരസ്ത്യദേശം എന്ന കവിതയില്‍ നദിയ ഹാസ്ബൂ റൈമര്‍ ചൂണ്ടിക്കാട്ടുന്നു. വളരെച്ചെറിയ കവിത കൊണ്ട്‌ നിര്‍വഹിക്കാവുന്ന സാമൂഹിക വിമര്‍ശനം സാധ്യമാക്കുകയാണിവിടെ.

ഇതോടൊപ്പം തന്നെ വിലയിരുത്തേണ്ട ഓന്നാണ്‌ ഈ പെണ്‍കവിതകളിലെ പ്രകൃതി സാന്നിധ്യം. പൊളിഞ്ഞ ജാലകം പോലെ കീടനാശിനികളില്‍ കുളിച്ചു നില്‍ക്കുന്ന മരങ്ങളെക്കുറിച്ചും ഇല പൊഴിച്ചു നില്‍ക്കുന്ന വൃദ്ധമരങ്ങളെക്കുറിച്ചും അരളിയെക്കുറിച്ചും പഴത്തോപ്പുകളെക്കുറിച്ചുമെല്ലാം ഈ കവിതകളില്‍ പരാമര്‍ശങ്ങളുണ്ട്‌. ദുഃഖത്തിനിടയിലും മധുരമന്ദാഹസവുമായി കടന്നു വരുന്ന പ്രകൃതി കവിതകള്‍ക്കെല്ലാം ആര്‍ദ്രത പകരുകയും ചെയ്യുന്നു. പ്രകൃതിയും സ്ത്രീയും ഓന്നാകുന്ന മുഹൂര്‍ത്തങ്ങളാണ്‌ ഇതു വഴി ദര്‍ശിക്കാനാവുക. ഇത്തരത്തില്‍ മനുഷ്യപ്രകൃതിയുടെ വിവിധ തരത്തിലുള്ള വിലാസങ്ങള്‍ അന്വേഷിക്കുകയാണ്‌ ഈ കവിതകള്‍. കവിത മനുഷ്യപ്രകൃതിയുടെ വിലാസം തേടല്‍ തന്നെയൊണെന്ന്‌ ഈ രചനകള്‍ ആവര്‍ത്തിക്കുന്നു. ബാരിക്കേഡുകള്‍ക്കും ചെക്ക്പോയിന്റുകള്‍ക്കും അഭയാര്‍ഥിക്യാമ്പുകള്‍ക്കും ആശുപത്രിക്കിടക്കള്‍ക്കുമിടിയില്‍ നിന്ന്‌ വിലാസം തേടി, വിലാസം നീട്ടി ഈ കവിതകള്‍ നിരന്തരം വ്‌ മുട്ടിവിളിക്കുകയാണ്‌.

മൂന്ന്

ഇറാഖ്‌ പെണ്‍കവിതകളും ശ്വസിക്കാന്‍ പാടുപെടുന്ന ഒരു ജനതയുടെ വിങ്ങലാണ്‌. അത്‌ കൊണ്ടാണ്‌ സുറ മിന്റാ എന്ന കവിതയില്‍ നെദാല്‍ അബ്ബാസ്‌ ഒരമ്മയേയും കുഞ്ഞിനേയും ചൂണ്ടിക്കാട്ടി സ്ഫോടനത്തില്‍ പൊട്ടിത്തെറിച്ച്‌ മരിച്ച ഒരു പുരുഷനെ അവതരിപ്പിക്കുത്‌. മരിച്ച്‌ കിടക്കുന്നയാളുടെ വിരലുകള്‍ സ്വന്തം പിതാവിന്റെ വിരലുകളാണോ എന്ന്‌ കൊച്ച്‌ കുഞ്ഞ്‌ സംശയിക്കുന്നിടത്ത്‌ കവിത അവസാനിക്കുകയാണ്‌. മേല്‍വിലാസ നഷ്ടത്തെക്കുറിച്ചുള്ള അന്വേഷണം തയൊണ്‌ ഈ കവിതയും നടത്തുത്‌.

മുറിവുകളുടെ പെണ്ണിന്‌ എന്ന കവിതയില്‍ സുഹൈര്‍ ഹമ്മാദ്‌ പറയുന്നത്‌ ഇങ്ങിനെയാണ്‌:

നിന്റെ ചുടലച്ചാരത്തില്‍
നിന്ന്‌ പെറുക്കിയ
എല്ലുകള്‍
എന്റെ തൊലിക്കുള്ളില്‍
സൂക്ഷിക്കുന്നു. എല്ലുകളും തൊലികളും കൊണ്ട്‌ മൂടാവുന്നതും അല്ലാത്തതുമായി മുറിവുകളെക്കുറിച്ച്‌, പെണ്‍മുറിവുകളെക്കുറിച്ചാണ്‌ ഈ കവിത അന്വേഷിക്കുത്‌.

നനഞ്ഞു പോകു വാക്കുകളെക്കുറിച്ചാണ്‌ ദുന്‍യാ മിഖായേല്‍ മഴ എന്ന കവിതയില്‍ പറയുന്നത്‌. മഴത്തുള്ളികളുടെ വീഴ്ചയ്ക്ക്‌ ചിറകു തുന്നിപ്പിടിപ്പിച്ച്‌ ചരിത്രവും മനുഷ്യകുലത്തിന്റെ വളര്‍ച്ച-തളര്‍ച്ചകളേയും കുറിച്ച്‌ അതിമനോഹരമായി സംസാരിക്കുന്ന വാക്കുകളാണ്‌ ഈ കവിതയുടെ ശക്തി.

നാല്‌

ഭൂമി മുഴുവന്‍ പ്രളയത്തില്‍ മൂടിയിട്ടും പ്രളയജലത്തില്‍ മലര്‍ന്ന്‌ കിടന്ന് ശ്വസിച്ച്‌ കടവ്‌ തേടി നീന്തുന്ന ഇലയാണ്‌ കവിത. എല്ലാ കൊടിയ ദുഃഖങ്ങള്‍ക്കും പീഡനങ്ങള്‍ക്കും മേല്‍ കവിത അന്തിമമായി അതിന്റെ കൊടിപ്പടം ഉയര്‍ത്തുന്നുണ്ട്‌. ഇറാഖി- ഫലസ്തീന്‍ പെണ്‍കവിതകള്‍ ഇക്കാര്യം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു. അല്ലെങ്കില്‍ ഈ വാദത്തിന്‌ അടിവരയിടുന്നു. ഓഷ്‌വിറ്റ്സിനു ശേഷവും കവിത പുറത്തു വരുന്നത്‌ അത്‌ കൊണ്ടാണ്‌. പെണ്ണെഴുത്തിന്‌ എല്ലാ ഭാഷയിലുമുള്ള ചില അതിസൂക്ഷ്മമായ നിരീക്ഷണങ്ങള്‍ ഈ രചനകളും പങ്കുവെക്കുന്നു. അസ്വാതന്ത്ര്യത്തിന്റെ തടവറയില്‍ കാലത്തെ ഭേദിക്കാന്‍ പ്രളയജലത്തിലെ ഇലകളായി അവര്‍ കടവ്‌ തേടി നീന്തുകയാണ്‌.

വി. മുസഫര്‍ അഹമ്മദ്‌
Subscribe Tharjani |