തര്‍ജ്ജനി

നങ്ങ്യാര്‍കൂത്ത് - ചുടലക്കൂത്ത്‌

നങ്ങ്യാരുകൂത്തിന്റെ ആദ്യരൂപം എന്ന്‌ പലരും അഭിപ്രായപ്പെടുന്ന ചുടലക്കൂത്തില്‍ ശ്രീകൃഷ്ണകഥകളാണത്രേ അഭിനയിച്ചിരുന്നത്‌. അഭിനയമാണോ നൃത്തരൂപമാണോ എന്നൊന്നും നിര്‍ണ്ണയിക്കാന്‍ തക്ക രേഖകള്‍ ഒന്നുമില്ലെന്നാണ്‌ അറിവ്‌.
അക്കിത്തിരിപ്പാട്‌ മുതലായ സമുന്നതന്മാര്‍ ദിവംഗതരായാല്‍ അവരുടെ ചുടലകളെ ശുദ്ധീകരിച്ച്‌ ആ ആത്മാക്കളുടെ മോക്ഷപ്രാപ്തിക്ക്‌ എന്ന സങ്കല്പത്തില്‍ തദ്സ്ഥാനത്തിന്‌ സമീപം താല്ക്കാലിക കൂത്ത്‌ മണ്ഡപങ്ങളില്‍ എല്ലാ ക്ഷേത്രാചാരങ്ങളോടുംകൂടി കൂത്ത്‌ നടത്തിവരാറുണ്ടത്രെ. ഇതിനാണ്‌ ചുടലക്കൂത്ത്‌ എന്ന്‌ പറയുന്നത്‌.

കടപ്പാട്:
അഭിനേത്രി, ഉഷാ നങ്ങ്യാര്‍,കേളി
www.keliindia.org