തര്‍ജ്ജനി

വാരാന്തവായന

മെക്കും സ്പീക്കറും ഇന്ന്‌ മയിലമ്മക്ക്‌ പുത്തരിയല്ല. എല്ലാം ഉപയോഗിച്ച്‌ തഴമ്പിച്ചവ. കുടിവെളളത്തിന്റെ ആവശ്യകതയെക്കുറിച്ചും ജലചൂഷണത്തിന്റെ ദോഷവശങ്ങളെക്കുറിച്ചും വാതാരോതെ മയിലമ്മ പ്രസംഗിക്കും. അക്ഷരജ്ഞാനം നേടിയിട്ടില്ലെങ്കിലും ജലസമരങ്ങളുടെ ആഗോള വേദികളില്‍ ഇന്ന്‌ മയിലമ്മ പ്രത്യേക ക്ഷണയിതാവ്‌. ഇങ്ങനെയൊക്കെ ആകുമെന്ന്‌ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആകണമെന്ന്‌ ആഗ്രഹിച്ചിരുന്നുമില്ല. ജീവിക്കാന്‍ വേണ്ടി നടത്തിയ സമരത്തില്‍ കാണാത്ത കനവുകള്‍ക്ക്‌ യാഥാര്‍ഥ്യത്തിന്റെ നിറം കിട്ടിയെന്നുമാത്രം. മയിലമ്മ പറയുന്നു.

പ്ലാച്ചിമടയിലെ സമരത്തിന്‌ ജീവന്‍ നല്‍കുന്ന മയിലമ്മയുടെ കനവുകളെക്കുറിച്ച്‌ എം.വി.വസന്ത്‌ ദീപിക സണ്‍ഡേയില്‍ വായിക്കുക

കാനായി ഒരിക്കല്‍ പറഞ്ഞു: "പല ശില്‍പികളും ചെയ്യാന്‍ മടിക്കുന്ന വ്യക്തികളുടെ പൂര്‍ണകായ പ്രതിമ ഞാന്‍ ചെയ്യുന്നുണ്ട്‌. ശില്‍പവും ജനങ്ങളും തമ്മിലും ശില്‍പിയും ജനങ്ങളും തമ്മിലുമുള്ള അകലം കുറയ്ക്കാനുള്ള എന്റെ ശ്രമങ്ങളാണ്‌. ഒരേ രീതിയില്‍ ശില്‍പം ചെയ്യുന്നതില്‍ എനിക്ക്‌ താത്പര്യമില്ല. വിഷയത്തിനും ശില്‍പം സ്ഥാപിക്കുന്ന പ്രകൃതിയുടെ കിടപ്പനുസരിച്ചും അമൂര്‍ത്തമായും മൂര്‍ത്തമായും രൂപങ്ങള്‍ സൃഷ്ടിക്കും. അവാര്‍ഡുശില്‍പങ്ങളും എംബ്ലങ്ങളും ഞാന്‍ ചെയ്യുന്നുണ്ട്‌. വയലാര്‍ സാഹിത്യ അവാര്‍ഡ്‌ ശില്‍പം അതിന്റെ തുടക്കമായിരുന്നു. കലാസൃഷ്ടിയെ ജനങ്ങളുമായി കൂടുതലടുപ്പിക്കുക തന്നെയാണ്‌ എന്റെ ലക്ഷ്യം. എന്റെ ശില്‍പഭാഷയും അതു തന്നെയാണ്‌...."

കഴിഞ്ഞ മൂന്നുവര്‍ഷക്കാലം ലളിതകലാ അക്കാദമിയുടെ ചെയര്‍മാനായി കാനായി പ്രവര്‍ത്തിച്ച നാളുകളില്‍ ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലായിരുന്നു. കാനായിയുടെ 'കല ജനങ്ങളിലേക്കെ'ന്ന ഉദ്ദേശ്യത്തിന്‌ ഞങ്ങളൊക്കെ പങ്കാളികളായി. 'വീട്ടിലൊരു ചിത്രം, മുറ്റത്തൊരു ശില്‍പം' ഇതായിരുന്നു കനായിയുടെ അക്കാദമി പ്രവര്‍ത്തനത്തിനു തുടക്ക മുദ്രാവാക്യം. പാരമ്പര്യ ശില്‍പചിത്രമേഖലയെ പ്രോത്സാഹിപ്പിച്ചതോടൊപ്പം ആധുനിക ഡിജിറ്റല്‍ ചിത്രരീതിക്കും അതിന്റേതായി സ്ഥാനം നല്‍കി. കൂടുതല്‍ ഗ്യാലറികള്‍ സ്ഥാപിച്ച്‌ ജനങ്ങള്‍ക്കും
കലാകാരന്മാര്‍ക്കും ചിത്രങ്ങള്‍ കാണാനും പ്രദര്‍ശിപ്പിക്കാനും അവസരമൊരുക്കി.

കാനായിയുടെ തനിമ" പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്റെ കാലാജീവിതത്തെക്കുറിച്ച്‌ ജെ.ആര്‍.പ്രാസാദ്‌ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ എഴുതുന്നു.