തര്‍ജ്ജനി

ഡോ. മഹേഷ് മംഗലാട്ട്

മംഗലാട്ട്, ചൂടിക്കൊട്ട, മയ്യഴി - 673 310
ഇ-മെയില്‍: mangalat@chintha.com
വെബ്: മഹേഷ് മംഗലാട്ട്

About

1960 ഒക്ടോബറില്‍ ജനനം. മയ്യഴി സ്വദേശി. മയ്യഴിയിലെ ജവഹര്‍ലാല്‍ നെഹ്രു ഹൈസ്കൂളിലും മഹാത്മാഗാന്ധി ഗവ. കോളേജിലും കാലിക്കറ്റ് യൂനിവേഴ്‍സിറ്റി മലയാളവിഭാഗത്തിലും പഠനം. സാമ്പത്തികശാസ്ത്രത്തില്‍ ബിരുദവും മലയാള സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും നേടി. നാടകപഠനത്തില്‍ എം.ഫില്‍, പി.എച്ച്.ഡി ബിരുദങ്ങള്‍.

ടൊറാന്റോ സര്‍വ്വകലാശാലയിലെ പ്രൊഫ. പോള്‍ ബൂയ്‍സാക്കിന്റെ കീഴില്‍ റിസേര്‍ച്ച് അസോസിയേറ്റായി ഇന്ത്യയിലും യൂറോപ്പിലും ഗവേഷണപഠനം നടത്തി. പ്രകടനാത്മകകലകളുടെ ചിഹ്നവിജ്ഞാനീയത്തിലെ ആദ്യപഠനങ്ങളിലൊന്നായിരുന്നു അത് (1984-85). അലിഗഡ് മുസ്ലിം യൂനിവേഴ്‍സിറ്റിയില്‍ മോഡേണ്‍ ഇന്ത്യന്‍ ഭാഷാവകുപ്പില്‍ അദ്ധ്യാപകനായിരുന്നു (1985-86). ഇപ്പോള്‍ പോണ്ടിച്ചേരി സർവ്വകലാശാലയുടെ കീഴിൽ മയ്മഴിയിലെ മഹാത്മാഗാന്ധി ഗവ. ആർട്സ് കോളേജിലെ മലയാളവിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറും വകുപ്പുമേധാവിയുമാണ്.

അലിഗഡ് യൂനിവേഴ്‍സിറ്റിയിലും പോണ്ടിച്ചേരി യൂനിവേഴ്‍സിറ്റിയിലും കണ്ണൂർ സർവ്വകലാശാലയിലും മലയാളം പഠനബോര്‍ഡ് അംഗവും കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ ഫൈന്‍ ആര്‍ട്‍സ് ഫാക്കല്‍ട്ടി അംഗവുമായിരുന്നു. സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജൂറിയംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ തിയ്യേറ്റര്‍ റിസേര്‍ച്ചിന്റെ ദേശീയ നിര്‍വ്വാഹകസമിതിയംഗമായിരുന്നു.

Article Archive
Saturday, 3 February, 2007 - 09:55

പുതിയ ഐ.ടി നയം പുതിയ വഴികള്‍ കാണിക്കുമോ?

Saturday, 3 March, 2007 - 15:44

പൊതുജനാരോഗ്യം എന്ന വിപണി

Saturday, 7 April, 2007 - 16:14

അര്‍ത്ഥം നഷ്ടപ്പെട്ടുപോയ വാക്കുകള്‍

Sunday, 4 November, 2007 - 15:26

മലയാളം എന്‍കോഡിംഗ് മാറ്റാന്‍ ഒരു പൂച്ചക്കുട്ടി

Saturday, 7 June, 2008 - 22:40

എന്‍കോഡിംഗ് മാറ്റാന്‍ പൂച്ചക്കുട്ടിക്കു പിന്നാലെ പയ്യന്‍സ്

Saturday, 5 June, 2010 - 23:22

കോവിലന്‍ : ഒരു ഓര്‍മ്മ

Sunday, 26 September, 2010 - 19:49

അബ്ദുള്ളക്കുട്ടി ആത്മകഥയെഴുതുമ്പോള്‍

Tuesday, 2 November, 2010 - 22:52

മലയാളനാടകചരിത്രത്തിലെ പുതിയ വായനകള്‍

Monday, 16 September, 2013 - 00:19

തനതുനാടകവേദി : പരമ്പരാഗതദൃശ്യകലകളും നാടകവും

Wednesday, 30 October, 2013 - 21:48

നാടകചരിത്രരചനയിലെ ചില കൗതുകങ്ങള്‍

Sunday, 26 July, 2015 - 11:35

പുസ്തകപ്രസാധനത്തില്‍ ഒരു സ്വതന്ത്രസംരംഭം

Saturday, 15 October, 2016 - 11:41

ആന്ദ്രെ വൈദ : പിതൃബിംബമായി മാറിയ ചലച്ചിത്രകാരൻ