തര്‍ജ്ജനി

കവിത

നൊണ്ടിപ്പയ്യന്‍

വിത്തുവിതറി വിത്തുമുളച്ചു
പാടത്താകെ കതിരുകള്‍ നിറഞ്ഞു
മുന്‍ ജന്മപാപം പേറിയോരുവന്‍
നൊണ്ടിനൊണ്ടിപാടവരമ്പിലെത്തി
പാടിച്ചിലെച്ചെത്തിയ തത്തകള്‍
കതിരുകള്‍ മെല്ലെകൊത്തിയെടുത്താകാശ-
വിതാനത്തില്‍ പറന്നകന്നു
കാത്തുസൂക്ഷിച്ചസ്വപ്നങ്ങള്‍ നൊണ്ടിപ്പയ്യനില്‍-
നിന്നാകന്നു.
നിശ്ചലം ചില നെല്‍മണിവിത്തുകള്‍
നിലത്തുവീണുകിടന്നു
ഇതുകണ്ടു നെഞ്ചുതകര്‍ന്നോരാനൊണ്ടി പയ്യന്‍
തത്തകളെശപിച്ചു വിതച്ച സ്വപ്നങ്ങളെ ഓര്‍ത്തു-
വിതുമ്പി ദൂരത്തെങ്ങൊ മന്ദം,മന്ദം നൊണ്ടിയകന്നു

ബിനു. എം. ദേവസ്യ
പുല്‍പ്പള്ളി

സ്വാഭാവികമായ ചെറുചലനങ്ങള്‍ പോലും തന്റെ അസ്ഥികളില്‍ പൊട്ടലുണ്ടാക്കാം എന്ന തിരിച്ചറിവില്‍ ഭയപ്പെട്ട് വീടിനുള്ളില്‍ ഇഴഞ്ഞുനീങ്ങുന്ന പതിനാറുകാരന്‍. പേന പിടിക്കുമ്പോഴും, കളിപ്പാട്ടങ്ങള്‍ എടുക്കുമ്പോഴും പൊട്ടിപ്പോകുന്ന വിരലുകള്‍. കാണാന്‍ പറ്റാതെപോയ പഠിപ്പും പള്ളിക്കൂടവും. ഈ പരിമിതികളില്‍ നിന്നാണ് ബിനുവിന്റെ കവിതകള്‍ പിറവിയെടുക്കുന്നത്.

Subscribe Tharjani |
Submitted by K.G.Suraj (not verified) on Sat, 2007-02-17 08:24.

Dearest Binu,

I like your poem very much.
Congrates.
keep on writing.
Best wishes.

Thanks & Regards
K.G.Suraj
aksharamonline@gmail.com

Submitted by arya (not verified) on Tue, 2007-02-20 22:54.

പ്രിയപ്പെട്ട ബിനൂ,
കവിത എന്നെ വളരെയധികം സ്പര്‍ശിച്ചു.
അടുത്ത കവിത എപ്പോ വരും?
ഒരുപാട് ആളുകള്‍ കാത്തിരിക്കുന്നു..
മോനു ചേച്ചിയുടെ എല്ലാ ഭാവുകങ്ങളും...
ആര്യ അല്‍ഫോണ്‍സ്

Submitted by സപ്ന (not verified) on Tue, 2007-02-20 23:19.

നന്നായിരിക്കുന്നു ,നല്ല ചിന്താ ശകലങ്ങള്‍

Submitted by ബിജോയ് (not verified) on Mon, 2007-02-26 15:48.

ബിനു,

നന്നായിട്ടുണ്ട് ഇനിയും എഴുതുക.......

ബിജോയ്

Submitted by nikhil narendran (not verified) on Sun, 2007-06-03 20:31.

priyapettu binu, iniyumezhutha....
kathakalile jeevan nilanirthukka,
sneha poorvam

Nikhil Narendran

Submitted by Sona G (not verified) on Sun, 2010-07-18 23:41.

nannayi Binu......................kuthikkuka....................

Submitted by mydreams (not verified) on Mon, 2010-07-19 12:46.

dear binu ...

all the best

Submitted by Nita Menon (not verified) on Mon, 2010-09-06 12:40.

Binu Mon ithu pole eniyum kavithakal ezhuthanam. Keep it up.

Submitted by PARU (not verified) on Wed, 2010-09-08 12:16.

നന്നായിരിക്കുന്നു.

എല്ലാ ഭാവുകങ്ങളും!