![]() |
|||||
ആര്യ അല്ഫോണ്സ്ഫ്ലാറ്റ് E3, പി. ആര്‍. എസ്. കോര്‍ട്ട്, അംബുജവിലാസം റോഡ്, സ്റ്റാച്ച്യൂ, തിരുവനന്തപുരം ഇ-മെയില്‍: aryaalphonse@gmail.com വെബ്: www.geocities.com/aryadayalam Visit Home Page ... |
|
ഞാന്‍ പോകുന്നത്
നീ കണ്ടില്ല. അതോ നീ പോയത് ഞാന്‍ കാണാഞ്ഞതാണോ ആരാണ് ഇപ്പോഴിവിടെ ഇരിക്കുന്നത് നമ്മള്‍ ഇപ്പോള്‍ എവിടെയാണ് ? ആരാണ് പാടുന്നത് പറയൂ ഈ റെസ്റ്റൊറന്റിന്റെ ഉള്ളില്‍ നിന്നാണോ ? അതോ ആ കടല്‍ക്കരയില്‍ നിന്നോ ഓ ഇതു റെക്കോഡാണ് എനിക്കോര്‍മ്മയുണ്ട് നമ്മള്‍ പണ്ടു കണ്ടുമുട്ടുമ്പൊഴൊക്കെ ഇത് കേള്‍ക്കാറുണ്ടായിരുന്നു. നീ ഇപ്പോള്‍ എവിടെയാണ് ? ഭയപ്പെടേണ്ട. പണ്ടത്തെപ്പോലെ തിരക്കുപിടിച്ച റോഡു മുറിച്ചുകടന്ന് പ്രിയപ്പെട്ടവളേ എന്ന് വിളിച്ച് ധൃതിയില്‍ നിന്റെ മുറിയിലേക്ക് ഞാന്‍ ഓടിക്കയറുകയൊന്നുമില്ല ഭയപ്പെടേണ്ട. |
ഈ നശിച്ച തലവേദന എന്നെ കൊന്നുകൊണ്ടിരിക്കുകയാണ്. നീ എപ്പോഴെങ്കിലും ഇവിടെത്തെക്കുറിച്ചൊക്കെ ഓര്‍ക്കാറുണ്ടോ ? ഇവിടത്തെ വിളമ്പുകാരെക്കുറിച്ച് അന്നൊക്കെ നീയില്ലാതെ കൂട്ടുകാരുമൊത്ത് വന്നാല്‍ എന്നോട് ചിരിക്കില്ലായിരുന്നു അവര്‍ ഇപ്പോള്‍ നീ ഏതു റെസ്റ്റോറന്റുകളിലാണ് പോകാറ് അവിടത്തെ വിളമ്പുകാര്‍ നിന്നെ ഓര്‍മ്മിക്കാറുണ്ടോ ? പിന്നെ ഒരു വിധത്തില്‍ പറഞ്ഞാല്‍ റസ്റ്റൊറന്റുകള്‍ ഇടയ്ക്ക് മാറുന്നതുതന്നെയാണ് നല്ലത് പക്ഷേ, അന്ന് ഇവിടെ നിന്ന് ആദ്യം പോയത് ആരായിരുന്നു ? ഞാനായിരുന്നില്ല പ്രിയപ്പെട്ടവളെ.. |