![]() |
|||||

ഓര്‍മ്മകള്‍ തൂങ്ങിമരിച്ച
മാറാലയിലാണു്
ഞാണിന്മേല്‍ കളിയുമായി
മറവി പിറന്നത്
ഉത്തരത്തില്‍-
കിനാവ് കണ്ടുറങ്ങിയ ഗൗളിയെ
ആക്രമിച്ചു,ശ്വാസം മുട്ടിച്ചു,
പ്രാണവേദന!! ആര്‍ത്തുകരഞ്ഞു..
നിമിത്തമെന്നോതി; ഞാനും നീയും
ബോധമറ്റ് നിലം പതിച്ചു
വാലുമുറിക്കാന്‍ മറന്നുപോയി
ഗൗളീമര്‍ദ്ദനം
പകുതി പ്രാണന്‍ വെടിഞ്ഞ് ഒടിഞ്ഞ് നിലത്ത്
തെക്കോ,വടക്കോ?-ചലന ദിശ
ദിശ മറന്നു പോയ് വാലു മറന്നു പോയ്
മരിച്ചു പോയ്
ഇനി മൂന്ന് എഴ് പതിനാറു്
നാല്‍പത്തിയൊന്ന്
നാമാരെങ്കിലും മറക്കാതിരുന്നാല്‍.
Fantabulous...!
നന്നായിരിക്കുന്നു ...
good one.........
ആരെങ്കിലും ഒന്നു വ്യാഖ്യാനിച്ചു തരുമോ? എനിയ്ക്കു ഒന്നും മനസ്സിലായില്ലാ.
Bejoy,
Good..........!!Continue this...!!
കവിത എന്തായിരിക്കണമെന്ന് ആര്‍ക്കും പറയാനാകില്ലല്ലോ !!
"ഓര്‍മ്മകള്‍ തൂങ്ങിമരിച്ച
മാറാലയിലാണു്
ഞാണിന്മേല്‍ കളിയുമായി
മറവി പിറന്നത്"
മനോഹരം !!!!
ingane oraale eenikkithuvare parichayamillayirunnu...!!!
nalla vyakhyana saili..!!!!
മാഷെ വട്ടു പിടിക്കുന്നു. ഒന്നും മനസ്സിലായില്ല. ഇതു സച്ചിദാനന്ദന്റെ കവിത പൊലെ ഇരിക്കുന്നു.നല്ലതെന്നൊ മോശം എന്നൊ പറയാന്‍ ഞാന്‍ ആളല്ല. മനസ്സിലാകുമ്പോള്‍ അല്ലെ അതു സാധിക്കൂ! ഒരു ടിപ്പണി ആവശ്യമായിരിക്കുന്നു. ക്ഷമിക്കൂ.
Aadrya naluvari manasilavan
nalu pravasyam vayikkendi vannu.
Aa naluvari thanneyanu
kavithayude bangiyum, sakthiyum ennu thonnunnu.
Enikku athbudham thonnunnilla
Aduthuninnu njan kandathanallo kaviye