അന്ത്യവചനം

അരിച്ചിറങ്ങീടുന്നു
ഉള്ളിലെ
പ്രകമ്പനങ്ങള്‍!
‘ഇനി വയ്യ’
ദീര്‍ഘനിശ്വാസം!

ചാരുകസേരയില്‍
അമര്‍ന്നൊരിരിപ്പ്
ചാരിവച്ച
കൈവടി
പകുതി വായിച്ച
പുസ്തകം
തുറന്ന പേന
പിന്നെ...

ദൂരെയെങ്ങോ
ദാഹം മാറ്റുന്നൊരു
വേഴാമ്പലും.

ദര്‍ശിനി സംജ്ഞ
സാരംഗ്
ഈസ്റ്റ് നട
ഇരിങ്ങാലക്കുട 680121
| Subscribe Tharjani