തര്‍ജ്ജനി

രെഹന ഖാലിദ്

പി.ബി.നമ്പര്.17365,
ജെബെല് അലി,ദുബായ്.
യു.എ.ഇ.

വെബ്: http://rehnaliyu.blogspot.com

Visit Home Page ...

കവിത

ഹൈക്കു

പരാതി

തോട്ടക്കാരനെപ്പോഴും പരാതി
നാലുനേരം നനച്ചിട്ടും
വരണ്ടിരിക്കുന്ന തടങ്ങളെ പറ്റി.

പൊട്ടന്‍,
തഴച്ചു വളരുന്ന ചെടികളെ
കണ്ണുയര്‍ത്തി നോക്കാത്തതെന്തേ?

ഓര്‍മ്മകള്‍
ഓര്‍മ്മകള്‍,
ഇലാസ്തികമാണ്.
മറക്കാന്‍ ശ്രമിക്കുമ്പോള്‍
തിരിച്ചെത്തി വേദനിപ്പിക്കുന്നു.

ജീവിതം
ജീവിതം കോണാകൃതിയിലുള്ള
ദ്രാവക സംഭരണി പോലെ,
നിറഞ്ഞു നിറഞ്ഞിരുന്ന്
പെട്ടെന്നാണ് ശൂന്യമാകുന്നത്.

Subscribe Tharjani |
Submitted by NISH (not verified) on Sun, 2007-06-03 08:07.

NOT A BIG POEM
BUT HAS A SIGNATURE OF A POETESS
THOUGHTS ARE GOOD
PEN MORE.
U NOW WHAT JEFFRY ARCHER TOLD. LAZY PEOPLE USE SUBSTITUTES. WORK HARD WITH PEN & PAPER
NISH

Submitted by ആരിഫ് (not verified) on Sun, 2007-06-03 14:02.

ചെറിയ ചെറിയ വാക്കുകളില്‍ കുറുക്കിയെടുത്ത വലിയ ചിന്തകള്‍..........

Submitted by സപ്ന ജോര്‍ജ്ജ് (not verified) on Sun, 2007-06-03 14:06.

നന്നായിരിക്കുന്നു രെഹനാ

Submitted by Anonymous (not verified) on Sun, 2007-06-03 15:05.

U r absolutely right... emptied instantly... and at a time u r least expected.

Submitted by അതുല്യ (not verified) on Sun, 2007-06-03 18:08.

നന്നായിരിയ്കുന്നു വല്യമ്മായി. പച്ചയായ ജീവിതത്തിന്റെ കഥകള്‍ (കറകള്‍) രെഹന എഴുതിയത് ഞാന്‍ വായിച്ചിരുന്നു. അനുഭവങ്ങള്‍ ഇല്ല്യാതെ വരികള്‍ അടര്‍ന്ന് വീഴില്ലാ എന്നുള്ളതിനു തെളിവാണു ആ പോസ്റ്റുകള്‍. എല്ലാം ആശംസകളും. വലിയ കസേരയില്‍ ഒരു പാട് ജോലി തിരക്കില്‍ ഇരിയ്കുമ്പോഴും എല്ലാരുടെ പോസ്റ്റുകളിലും വന്ന് എത്തി നോക്കി പോകുന്ന അതേ പോലെ വലിയ മനസ്സ് എനിക്കിഷ്ടമാണു, അല്പം അസൂയയും.

സ്നേഹം സമാധാനം
അതുല്യ

Submitted by രാജു ഇരിങ്ങല്‍ (Raju Iringal) (not verified) on Sun, 2007-06-03 18:37.

വിവിധ രീതിയില്‍ വായിക്കാവുന്ന രഹ്നാ ഖാലിദിന്‍ റെ കവിതകള്‍ പുതിയ വായനയ്ക്ക് വഴിവയ്ക്കുന്നു.
പരാതി:
തോട്ടക്കാരനെ വീട്ടുകാരനായും നമുക്ക് സങ്കല്പിക്കാനാകുമ്പോള്‍ കവിതയില്‍ വരുന്ന അര്‍ത്ഥ വ്യതിയാനങ്ങള്‍ കവയിത്രിയുടെ ഭാവനാ വിലാസത്തെ സൂചിപ്പിക്കുന്നു. അതു പോലെ മൂന്നു കവിതകളും ഒന്നിനൊന്ന് ബന്ധപ്പെട്ട് കിടക്കുന്നതു കൊണ്ടു തന്നെ ഇതൊരു തുടര്‍ച്ചാകവിതയായ് അനുഭവപ്പെടുന്നു.
അഭിനന്ദനങ്ങള്‍

Submitted by ദേവന്‍ (not verified) on Mon, 2007-06-04 03:25.

വായിച്ചു. ഹൈക്കുകള്‍ എനിക്കിഷ്ടമാണ്. ഈ ഹൈക്കുവും ഇഷ്ടപ്പെട്ടു
-ദേവന്‍

Submitted by Charudathan (not verified) on Fri, 2007-06-08 02:49.

കവിത എന്നെ പുതിയ വിസ്മയങ്ങളിലേയ്ക്കു കൊണ്ടു പോയി......

എഴുതുക, വീണ്ടും.

= ചാരുദത്തന്‍

Submitted by Anonymous (not verified) on Sat, 2007-06-09 14:50.

valiyammayikku,

kavitha enikishttapettu.pravasalokhathu ellavareyum vittu pirinju jiivithathinte yaathaarthyathiluute kadannu pokunna njangale polullavarkku kuracchu kuuti snehathinte bhashayil ulla kavitha aayirunenkil kuracchu kuuti nallathaayirunnu.ithu ningal anubhavicharinja vingalukalaaNO..

Dubayile shiithikariccha muriyil valarnna ningalkku ningalute anubhavathil ithenganeyaanu vannathennu enikku manassilayilla...

"ii avasarathil madhusudhanan nairude naaranathu bhranthan enna kavitha samaharathile 2 vari njaan kadam edukkukyaanu..." okke oru verum bhranthante swapnam....neru chikayunna njaanaanu bhraanthan..."

Submitted by sri (not verified) on Mon, 2007-06-11 02:55.

HAIKKU UNI VERSE CITY !

Submitted by viswettan (not verified) on Mon, 2007-06-18 11:59.

Ellam kuricku lokkunnathu. Jeevitha yadhartyangale lakhavathode thanmayathode prathiphalippikunna anujathikku ente poochendukal.

sasneham

Ettan

Submitted by kaippally (not verified) on Sun, 2007-06-24 15:16.

വെറും ഒരു കവിത എന്ന് പറഞ്ഞാല്‍ പോരെ. Haiku എന്നൊക്കെ പറഞ്ഞ് പാവം മലബാറീസിനെ വിരട്ടണോ.

സഹിക്കുക തന്നെ.

Submitted by ദിവ (not verified) on Tue, 2007-08-07 08:09.

ആദ്യത്തേതും അവസാനത്തേതും ഇഷ്ടമായി.

Submitted by sony Dith (not verified) on Sat, 2012-12-01 20:17.

അതെ ആദ്യത്തേതും അവസാനത്തേതും നന്നായി ..