തര്‍ജ്ജനി

മുഹമ്മദ് ശിഹാബ്

പി.ബി.നമ്പര്‍.180
ജിദ്ദ, 21411,
സൗദി അറേബ്യ.

ഇ-മെയില്‍: shiyan.shihab@gmail.com

Visit Home Page ...

കവിത

ദൂരം

നമുക്കിടയില്‍
മണിക്കൂറുകളുടെ
ആകാശദൂരം
ഭൂഖണ്ഡങ്ങള്‍ക്കിടയിലെ
സാഗര നാഴികകള്‍
വാചാലതയില്‍ കലുഷിതമായ
നദി
വെളിപ്പെടുത്തലുകളില്‍ നിഗൂഢമായ
തിരശ്ശീല

മരുഭൂവിനും, പച്ചപ്പിനുമിടയിലെ
തരിശു പര്‍വ്വതം
വേനലിനും
വര്‍ഷത്തിനും,
വസന്തത്തിനും,
ശിശിരത്തിനുമിടയിലെ
കാലാന്തരം

പകല്‍കിനാവിലെ
അവ്യക്ത മുഖങ്ങള്‍
ആശംസകളില്‍ പ്ലാസ്റ്റിക്
പൂക്കളുടെ സൗരഭ്യം

എന്നിട്ടും...
ജീവനറ്റ എഴുത്തുപെട്ടിയില്‍
ആകാംക്ഷയുടെ കണ്ണുകളാല്‍
നമ്മളെന്താണ്
തിരയുന്നത്?

Subscribe Tharjani |
Submitted by റീനി (not verified) on Wed, 2007-08-01 09:28.

ജീവനറ്റ എഴുത്തുപെട്ടിയില്‍ ആകാംക്ഷയുടെ കണ്ണുകളാല്‍ നാമെന്താണ്‌ തിരയുന്നത്‌? ആകാശം താണ്ടി, കടലുകള്‍ കടന്ന്, മഞ്ഞിലും, മഴയിലും, വേനലിലും എത്തുന്ന സന്ദേശങ്ങള്‍....

ശിഹാബ്‌, നല്ല കവിത. വീണ്ടും എഴുതു.