തര്‍ജ്ജനി

ശ്രീകൃഷ്ണദാസ്‌ മാത്തൂര്‍

മാത്തൂര്‍ തപാല്‍
പത്തനംതിട്ട.

ഫോണ്‍: 09313383690

Visit Home Page ...

കവിത

പ്രണയക്കളി

ഒടിച്ചുമടക്കി ഞാന്‍
ഒഴുക്കിവിട്ട കടലാസ്‌,
ചൂലുമായ്‌ വന്ന മഴ
അടിച്ചുവാരിക്കളഞ്ഞത്‌..
ആലപ്പുഴയില്‍ പണംവാരിയ
ഹൗസ്‌ ബോട്ടുപോലെ പോയത്‌,
ഓളത്തില്‍ കൈയ്യിട്ടലമ്പിയ
മുള്ളുകള്‍ കുത്തിക്കീറി
വെള്ളത്തില്‍ മുക്കിക്കളഞ്ഞത്‌.
വാലും, ചിറകും ഞൊറിഞ്ഞ്‌
ഊക്കില്‍ പറത്തിക്കളഞ്ഞത്‌,
പൂജ്യം വിലയ്‌ക്ക്‌ വ്യോമയാനക്കമ്പനികള്‍
ഓടിച്ച കുരുട്ടുബുദ്ധിഫ്ലൈറ്റുകള്‍ പോലെ,
കാറ്റെടുത്തുകൊണ്ടുപോയി
മരത്തില്‍ കുരുക്കിയത്‌...
നിനക്കു ഞാനെഴുതി വച്ച
പ്രണയപരിഹാസങ്ങള്‍
ജലരേഖയായത്‌, ഓമലേ..
ഈ വിധമെന്റെ കുട്ടിക്കളികളാല്‍...
Subscribe Tharjani |