|
ആപേക്ഷികം
"ഒരിടം
നില്‍ക്കാനുണ്ടായാല്‍..
ഈ കാണും ഭൂമിയെ
അട്ടിമറിച്ചേനെ - ഞാന്‍"
ആര്‍ക്കമഡീസ്-
പറഞ്ഞതോര്‍ക്കുന്നു ഞാന്‍....
ഇറാഖില്‍ പിറന്ന
കുഞ്ഞ് വാവിട്ടതില്‍
പ്രാര്‍ഥിച്ചു - ഞാന്‍
"ആര്‍ക്കമഡീസിന്‍
ബുദ്ധിയും ശൌര്യവും
നല്‍കല്ലെ ദൈവമെ...
ബുഷിന്റെ തലയില്‍"....!!!!!!
|
E = (MC)2
ഒരു രാത്രി
നീ കൂട്ടിക്കുറിച്ചുണ്ടാക്കിയ-
അക്ഷരതുണ്ടിനാല്‍
ലോകം കരിയുന്നു
പിന്നെ
ചാരമാവുന്നു
അവരുതിര്‍ത്ത കണ്ണീരും...
ബാഷ്പമാവുന്നു...
ആല്‍ബര്‍ട്ട്....
നീ അറിയുക-
സൃഷ്ടിപ്പിന്‍ വേദനയിലുമപ്പുറം
വേര്‍പാടിന്‍ തീരാ വേദന.....!!!
|
Good poems,Keep writing
yes ; i mean it ...
its really a creative one..
i am happy to hear one such a guy from my home town