തര്‍ജ്ജനി

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

വളപട്ടണം പി.ഒ. കണ്ണൂര്‍ -10
ഇമെയില്‍: shihabkadavu@yahoo.com

Visit Home Page ...

കവിത

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ കവിതകള്‍

ഒരിടത്ത്


ഒരിടത്ത്
ഒരിടവുമില്ലാതെ
രണ്ടുപേര്‍ സ്നേഹിച്ചിരുന്നു.
സമയം പോലും അവരോട് മിണ്ടിയില്ല.
അതിലൊരാള്‍ മേഘങ്ങളില്‍ നിന്നു വഴുതി
പലതവണ വീണു.
മറ്റേയാളാവട്ടെ,
പൂര്‍ണ്ണചന്ദ്രനില്‍
ഒറ്റയ്ക്കായി.

ഒരിടത്ത്
ഒരന്തവുമില്ലാതെ
രണ്ടുപേര്‍ സ്നേഹിച്ചിരുന്നു.
രാപകലുകള്‍ പോലും
അവരെ കണ്ടില്ലെന്നു നടിച്ചു
ഇളം കാറ്റ് മറ്റെങ്ങോ വീശി.
മഞ്ഞും കുളിരും
എത്തിപ്പിടിക്കും മുന്‍പേ
പോയ് മറഞ്ഞു
എന്നിട്ടും
പണിതീരാത്ത
ആ ബസ്റ്റോപ്പില്‍
ഒരിക്കലും വരാത്ത
ബസ്സും കാത്ത്
അതിലൊരിക്കലും സംഭവിക്കാത്ത
രണ്ടൊഴിഞ്ഞ സീറ്റും പ്രതീക്ഷിച്ച്
അവര്‍
ഒരിടത്ത്
ഒരിടവുമില്ലാതെ
സ്നേഹിച്ചു.

Subscribe Tharjani |
Submitted by രാജു ഇരിങ്ങല്‍ (Raju Iringal) (not verified) on Fri, 2007-08-10 20:03.

ശ്രീ ശിഹാബുദ്ധീന്‍ പൊയ്ത്തും കടവിന്‍ റെ കവിതയേക്കാള്‍ എനിക്കിഷ്ടം രക്തം കിനിയുന്ന കഥകളാണ്.
കഥയില്‍ ആവിഷകരിക്കുന്നതിനേക്കാള്‍ കൂടുതല്‍ മിഴുവുനല്‍കുന്നതിനാവനം ശ്രീ ശിഹാബ് ഇത്തരം സംരംഭങ്ങള്‍ക്ക് മുതിരുന്നത്.
ഈയിടെയായി വന്നുകൊണ്ടിരിക്കുന്ന ശ്രീ ശിഹാബിന്‍ റെ കവിതകളില്‍ പലതും തീരെ കനം കുറഞ്ഞവ തന്നെ. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി ഒരു കവിതയില്‍ സുഖമുള്ളതും നോവുള്ളതുമായ ഒരു കഥ മെനഞ്ഞിരിക്കുന്നു ശിഹാബ്.
കവിത കഥയോടാണൊ കഥ കവിതയോടാണൊ അടുക്കുന്നതെന്ന് ചോദ്യം ബാക്കിയാക്കുന്നു ഈ കവിത
ശിഹാബിക്കാ‍.. അഭിനന്ദനങ്ങള്‍
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

Submitted by KGS (not verified) on Fri, 2007-08-31 06:15.

nalla kavitha . puurna chandranil thanicchaayavane , muudal manj etthippidikkaanaavaathavane , njaanariyum . avante naattiletthan vazhi enikkarriyaam . ii kavithayil thanicchu ninn shihaabudiinu itthiri muudalmanjine etthippidicchu . KGS

Submitted by SVR (not verified) on Sat, 2007-09-01 20:56.

ശിഹാബുദീന്റെ കവിതകള്‍ ഈയിടെയായി കുറെ കണ്ടു...മാധ്യമത്തിലും മറ്റും..നല്ല കഥ എഴുതുന്ന ശിഹാബുദ്ദീന്റെ കഥകള്‍ ആണു കേമം.കവിതകള്‍ തട്ടിക്കൂട്ടുന്നതു പോലെ.ഉള്‍ബലം തീരെ ഇല്ല.കവിതകള്‍ മറ്റുള്ളവര്‍ എഴുതട്ടെ. താങ്കള്‍ കഥ എഴുതുക. അതാണു തങ്കളുടെ തട്ടകം.

Submitted by Anonymous (not verified) on Thu, 2007-09-20 19:50.

കെ ജി എസ് എന്ന പേരില്‍ മുകളില്‍ എഴുതിയ കമന്റ്

നല്ല കവിത പൂര്‍ണ്ണചന്ദ്രനില്‍ തനിച്ചായവനേ മൂടല്‍മഞ്ഞ് എത്തിപ്പിടിക്കാത്തവനെ ഞാനറിയും അവന്റെ നാട്ടിലെത്താന്‍ വഴി എനിക്കറിയാം. ഈ കവിതയില്‍ തനിച്ചു നിന്ന് ശിഹാബുദ്ദീന്‍ ഇത്തിരി മൂടല്‍മഞ്ഞു എത്തിപ്പിടിച്ചു
കെ ജി എസ്

Submitted by unniprasanth (not verified) on Wed, 2011-06-29 22:40.

ഒരാളുടെ ജീവിതത്തെ മറ്റൊരാള്‍ കുറിച്ചിടുമ്പോള്‍ അല്ലെങ്കില്‍ വരച്ചിടുമ്പോള്‍ അതിനു ജീവരക്തത്തിന്റെ മണമുണ്ട് .