![]() |
|||||
സുരേഷ് കീഴില്ലംഅക്ഷരം, കീഴില്ലം, എറണാകുളം - 684531 ഫോണ്‍: 9947773887, 9447460310, 0484-2653887 ഇ-മെയില്‍: sureshkeezhillam@yahoo.com Visit Home Page ... |
മെഡിക്കല്‍ അഡ്മിഷന്‍ കിട്ടാതെ
ക്രിസ്തു
തൂങ്ങി മരിച്ചത്
അള്‍ത്താരയില്‍
സഭാനേതൃത്വം
തിരുശവവും പേറി
നിയമസഭയ്ക്കു മുന്നില്‍
സമരത്തോടു സമരം.
ഒടുവില്‍
കുഞ്ഞാടുകളില്‍ നിന്നും
കോഴ വാങ്ങുന്നത്
ദൈവഹിതമെന്നും
അത്
മനുഷ്യരുടെ കോടതിയ്ക്ക്
തടയാനാവില്ലെന്നുമുള്ള
പാഠം
സര്‍ക്കാര്‍ പഠിച്ചു.