വേര പാവ്‌ലോവയുടെ രണ്ടു കവിതകള്‍
|
ആഗ്രഹിക്കാന്‍....
ആഗ്രഹിക്കാന്‍ എന്തെങ്കിലുമുണ്ടെങ്കില്‍
വിഷമിക്കാനും എന്തെങ്കിലുമുണ്ടാകും
എന്തെങ്കിലും വിഷമിക്കാനുണ്ടെങ്കില്‍
ഓര്‍മ്മിക്കാനും എന്തെങ്കിലുമുണ്ടാകും
എന്തെങ്കിലും ഓര്‍മ്മിക്കാനുണ്ടെങ്കില്‍
വിഷമിക്കാനൊന്നുമുണ്ടാകില്ല
വിഷമിക്കാനൊന്നുമില്ലെങ്കില്‍
ആഗ്രഹിക്കാനുമൊന്നുമുണ്ടാവില്ല. |
|
പിരിയുമ്പോള്‍.....
ഇപ്പോഴും കൈകളുള്ളതു കൊണ്ട്
നമുക്ക് അന്യോന്യം തൊട്ടുനോക്കാം
തോളും മുട്ടും കൈപ്പത്തികളും കൊണ്ട്
സ്നേഹിക്കാം
ഉപദ്രവിക്കാം
മര്‍ദ്ദിക്കാം
ഇടിച്ചുചതയ്ക്കാം.
പിന്നീട് ഓര്‍മ്മിക്കാന്‍ വേണ്ടി
പിരിയുമ്പോള്‍
കുറച്ചുമാത്രം വേദനിക്കാനായി.
|
വെര പാവ്‌ലോവ, 1963-ല്‍ മോസ്കോയില്‍ ജനിച്ചു. സംഗീതശാസ്ത്രത്തില്‍ ഉപരിപഠനം.
ഇരുപത്തിനാലാമത്തെ വയസ്സില്‍ ആദ്യത്തെ കവിത പ്രസിദ്ധപ്പെടുത്തിയത്. Celestial Animal ആദ്യ കവിതാപുസ്തകം. The Second Language, Line of Detachment, Fourth Sleep എന്നിവ മറ്റു പ്രധാന രചനകള്‍.
വിവര്‍ത്തനം :ശിവകുമാര്‍.ആര്‍.പി