തര്‍ജ്ജനി

ഇരുള്‍ത്തെയ്യം

tharjani theyyam illustration
സ്ഫടികജാലകത്തിനപ്പുറം സ്മരണപോല്‍
തൊട്ടു നില്‍ക്കുന്നിതാരെപ്പൊഴും
ജനനനേരത്തുതൊട്ടീ ജനലഴിക്കപ്പുറം
കനല്‍ച്ചൂട്ടുമിന്നിച്ചിരിപ്പതാരെപ്പൊഴും

നീട്ടിവെച്ച കൈകള്‍ പോല്‍ നീളും
റെയില്‍പ്പാതയില്‍
കാലം കിതച്ചെത്തുന്ന തീവണ്ടിയില്‍
ബോധച്ചിരാതൂതിക്കെടുത്തിയി-
രുട്ടിലേക്കോടി മറയുന്നതാരെപ്പൊഴും

മഴ നനയാന്‍ വിട്ടു മുത്തുക്കുട ചൂടിയും
അടിയേറ്റു പിടയുമ്പൊഴകമേ ചിരിച്ചും
അപരിചിതനൊരാള്‍ ചിത്തരോഗി
കൂടെയുണ്ടെപ്പൊഴും

കരള്‍ച്ചെണ്ടകൊട്ടി, കിനാക്കോലമേറ്റിയും
ഇരുള്‍ത്തേറ്റയിട്ടിടനെഞ്ചു പിളര്‍ത്തിയും
വിഭ്രമത്തീവട്ടികള്‍, ഫണം നീര്‍ത്തുമാസക്തികള്‍
ശിരസിന്‍ വിന്ധ്യകൂടത്തില്‍ കൊളുത്തിയും
പതിയിരുപ്പുണ്ടൊരാള്‍ പരാക്രമി
ഉള്‍ക്കാടിന്നു പിന്നിലായെപ്പൊഴും

നരകമൂര്‍ച്ചകള്‍ രാകി നരിമടയ്ക്കുള്ളില്‍
നരമേധയജ്ഞം നടത്തുവാന്‍ വെമ്പി
നഗരപാലകനിരിയ്ക്കുന്നു നാവു നീട്ടി
നേത്രസായൂജ്യ കണ്‍കെട്ടുവിദ്യകള്‍
രസവിലാസം മുഖപടം, മുന്നില്‍മാത്രമിക്കാഴ്ച
പിന്നില്‍ കരിന്തേള്‍ക്കുരുക്കുമായ്‌ കൂടെപ്പിറപ്പു
കാത്തിരിക്കയാണെപ്പൊഴും ജന്മവൈരി.

ഉടല്‍പ്പേടകം പൊളിച്ചന്യഗ്രഹജീവി നീ
കടലാണ്ടു പോകും വരേയ്ക്കും
ഒരുകണ്ണില്‍ പെയ്യുമിടവപ്പാതിയും
മറുകണ്ണില്‍ തിളയ്ക്കും മണല്‍ക്കാടുമായ്‌
കൊടുങ്കാറ്റുപോല്‍ കുതറി
കൂച്ചുവിലങ്ങില്‍ കുടുങ്ങി
തുടല്‍പ്പാടുവിങ്ങി
നിന്‍ തിടമ്പേറ്റിനില്‍ക്കണം
തിരുപൂരപ്പറമ്പില്‍
മറുപടിയില്ലാത്ത യാത്രവരേയ്ക്കുമീ മൂര്‍ത്തിയെ
മഹിയില്‍ ചുമക്കണം മറ്റെന്തു പോംവഴി

സുനില്‍ കൃഷ്ണന്‍
അല്‍ഹസ
P.O.box 147
Al Hasa-Hofuf 31982, K.S.A
Tel: 03-5310500:Fax: 03-5310400

Submitted by jayesh (not verified) on Sat, 2005-06-04 11:46.

dear sunu,This is a nice poem. It wonderfully expresses our curse to hold fake moralities till death. Thank you for writing a good poem.

Submitted by പെരിങ്ങോടന്‍ (not verified) on Sat, 2005-06-04 16:19.

നന്നായിരിക്കുന്നു സുനില്‍, തര്‍ജ്ജനിയില്‍ ഞാന്‍ ആദ്യമായിട്ടാണു് സുനിലിന്റെ സൃഷ്ടി കാണുന്നത് (പുറംലക്കങ്ങളിലെപ്പോഴെങ്കിലും എഴുതിയിട്ടുണ്ടെങ്കില്‍ കാണാതെ പോയതിനു് ക്ഷമാപണം) തുടര്‍ന്നും എഴുതുക, ആശംസകള്‍!!!

Submitted by Sunil Krishnan (not verified) on Sat, 2005-06-04 16:28.

Dear Mr.Jayesh,

I thank you for your encouraging coments on my poem.
I appreciate your better understanding and close reading of poem.

with thanks and regards,

Sunil Krishnan

Submitted by Sunil Krishnan (not verified) on Sat, 2005-06-04 16:38.

Dear Sri. Peringodan,

Thank you so much for your nice words.
May 05 Tharjani issue contain a pome of mine(Mookashilpangal).
Kindly read and post your valued comments.
I shall be grateful for your frank opinion and encouragements.

With kind regards,

Sunil Krishnan

Submitted by Joshy (not verified) on Tue, 2005-06-07 04:20.

Dear Suni,

Really very nice lines... excellent work.. hope we can read more creative works from u...

Submitted by Sunil Krishnan (not verified) on Tue, 2005-06-07 16:22.

Dear Sri Joshy,

Thank you for reading the poem and posting your encouraging comment.

regards, Sunil Krishnan

Submitted by SreenivasaRavi, (not verified) on Sun, 2005-06-12 13:34.

Dear poet,
For your previous poem I added some comments and inspite of this you are continuing with the same usage and structure of lines. In this poem also the subject is masked with symbols. I can see only a dark shadow and some words walking behind it. Ridiculous!

Pardon me for reading this poem.

Submitted by Sunil Krishnan (not verified) on Sun, 2005-06-12 16:40.

Dear Sir,

There is no artistic work in this world which can satisfy everybody.
Thank you for reading the poem and posting your comments.

Sunil Krishnan

Submitted by Anwar (not verified) on Fri, 2005-07-01 14:34.

hi,
sunil . ur poem is good
keep it up
have a nice future in poetic world
with regads
anwarsadath
kuwait

Submitted by Sunil Krishnan (not verified) on Fri, 2005-07-01 22:18.

Dear Sri Anwar Sadath,

Thank you so much for reading the poem and posting your encouraging comments.

Thanks and regards,

Sunil Krishnan

Submitted by joannie (not verified) on Sun, 2005-11-13 09:49.

great verse

Submitted by joannie (not verified) on Sun, 2005-11-13 09:51.

very enlightening sunil

Joannie

Submitted by Dilu (not verified) on Sat, 2006-05-27 09:42.

Hello Sunil Krishnan,

Are you a doctor by profession?....Radiation Oncology being your speciality?

R...
DM.