തര്‍ജ്ജനി

കൃഷ്ണകുമാര്‍ മാരാര്‍

ഫോണ്‍:9947683171

ഇ-മെയില്‍:krishnakumarmarar@gmail.com

Visit Home Page ...

കഥ

ഫൈനല്‍

കൊച്ചുകുട്ടികളായിരുന്നപ്പോള്‍ അവര്‍ വ്യത്യസ്തമായ ഒരു കളി ആരംഭിച്ചു.
രഹസ്യങ്ങളിലേയ്ക്ക് ചികയുന്നതു പോലെ വസ്ത്രങ്ങളെല്ലാം ഉരിഞ്ഞ് ഗോപ്യമായിരുന്നിടത്തൊക്കെ സ്പര്‍ശിച്ചു.

“എന്താ ഇങ്ങനെ?” പെണ്‍കുട്ടി ചോദിച്ചു.
“ഇവിടെയൊന്നുമില്ലല്ലോ?” ആണ്‍കുട്ടിയും പറഞ്ഞു
അവരവരുടേതാണ് ശരിയെന്നു പറഞ്ഞ് അവര്‍ മടുക്കും വരെ തര്‍ക്കിച്ചു.
പിന്നീട് ബഹുദൂരം ഇടവേളയ്ക്കു ശേഷം അവര്‍ വീണ്ടും ഒന്നിച്ചു.
അന്നവര്‍ തര്‍ക്കിച്ചില്ല.
അതൊരു ഒളിച്ചുകളിയായിരുന്നതു കൊണ്ട് കുറച്ച് ഉത്കണ്ഠപ്പെട്ടുവെന്ന് മാത്രം.
ഇപ്പോളവര്‍ കളിയെക്കുറിച്ച് ആലോചിക്കാറേയില്ല.
പകരം ഒന്ന് കാണുവാന്‍ കൊതിച്ചു. കാരണം ഇരുവരുടെയും കൈയില്‍ എന്തോ ഒന്ന് കൈമാറാന്‍ ഉള്ളതു പോലെ.
അവസാനമായിട്ടൊന്ന്...

Subscribe Tharjani |
Submitted by Anonymous (not verified) on Thu, 2007-11-08 16:48.

Are you out of your head? Mararmarude peru kalayalle...

Submitted by tom mathews (not verified) on Tue, 2007-11-13 18:05.

Dear Krishnakumar Marar:
Simple but istraightforward story of
innocence and early childhood's curiosity
and later want for sexual intimacy.
Mr. Marar, Don't be offended by some
critic's harshness. As a psychotherapist,
practising in U.S. I am favourably impressed
by your candor in dealing with the "forbidden
topics" considered "filthy" but are pure as
'Nature' itself. My congratulations!
Tom Mathews
New Jersey, U.S.A.