തര്‍ജ്ജനി

ഓര്‍മ്മ

താപത്രയങ്ങള്‍

മലയാളകഥകള്‍ ഭാഷാപരമായ ഗതാഗതക്കുരുക്കില്‍ പെട്ട് നട്ടം തിരിഞ്ഞ്, ഇനി എങ്ങോട്ട് തിരിഞ്ഞാലാണ് ഒരു വഴി ഉരുത്തിരിഞ്ഞ് കിട്ടുക എന്നറിയാതെ അന്തം വിട്ട് നില്ക്കുമ്പോഴാണ് - പഴയ ഒരാള്‍ ‍, നാടുവിട്ടു പോയ ഒരു വലിയേട്ടന്‍ , നാട്ടില്‍ ‍, ഝടുതിയിലുണ്ടായ പരിഷ്കാരങ്ങളൊന്നും അറിയാതെ തന്റെ ജമുക്കാളവും പെട്ടിയും കിടക്കയുമായി വന്നിറങ്ങുന്നത്.

അദ്ദേഹത്തിന്റെ മനസ്സ് മുഴുവന്‍ പറയാതെ പോയ കഥകള്‍ നിറഞ്ഞ് വിങ്ങുകയായിരുന്നു, കുടിയ്ക്കാന്‍ കുഞ്ഞുങ്ങളില്ലാത്ത ഒരമ്മയുടെ മുലകള്‍ പോലെ.

പിന്നെ കുറേക്കാലത്തേയ്ക്ക് കൌമാരയൌവ്വനങ്ങള്‍ക്ക് പതിവുള്ള ലജ്ജാശീലങ്ങളൊന്നുമില്ലാതെ, മദ്ധ്യവയസ്സിന്റെ പക്വതയോടെ ശ്രീരാമന്‍ എല്ലാം തുറന്നെഴുതി.

ദൈവീകം, ആത്മീയം, ഭൌതികം എന്നിങ്ങനെയുള്ള താപത്രയങ്ങള്‍ എല്ലാം തിരിച്ചറിഞ്ഞ ഒരു മാര്‍ക്സിസ്റ്റായിരുന്നു അദ്ദേഹം.

പരിമിതമായ വലുപ്പം മാത്രമുള്ള അളവുകോലുകൊണ്ട് സി.വി.ശ്രീരാമന്റെ കഥകളുടെ ആത്മീയൌന്നത്യം അളക്കാനാവില്ല. ഒരുപക്ഷേ, മാര്‍ക്സിയന്‍ ഡയലക്റ്റിക്സ് വൈരുദ്ധ്യലേശമില്ലാതെ, ഭാരതീയതയുടെ ആഴവും പരപ്പും അളന്നെടുക്കുമ്പോള്‍ മാത്രമേ അദ്ദേഹത്തിന്റെ കഥകള്‍ ശരിയായ അര്‍ത്ഥത്തില്‍ നമുക്ക് മനസ്സിലാവുകയുള്ളൂ.

കെ. വി. സുബ്രഹ്മണ്യന്‍
Subscribe Tharjani |