പെരടി വേദനിക്കുന്നൂ..
എന്റെ നടുവൊടിയുന്നു
കൈകാലുകള്‍ തളരുന്നു..
ഇത്രയും ഭാരം
എനിക്ക് താങ്ങാവുന്നതല്ലെന്ന്
പറഞ്ഞതല്ലേ പലവട്ടം!
എന്നിട്ടുമെന്തിന്
എനിക്കായ് കാത്തുവെക്കുന്നൂ...?
ഒരുപാട് ഭാണ്ഡങ്ങള്‍!
എനിക്കു ചുമക്കാവുന്ന ചുമടേ
എന്റേതായുള്ളൂ,
എനിക്കു പേറേണ്ടതായുള്ളൂ.
അതിലേറെയുള്ളത്
മറ്റാരുടേതോ ആണ്.
|