തര്‍ജ്ജനി

കവിത

വൃക്ഷം

ദൈവം ഒരു ചെടി നട്ടു
മണ്ണ് വേരായറിഞ്ഞു
സൂര്യന്‍ വെയിലായറിഞ്ഞു
ചന്ദ്രന്‍ നിലാവായറിഞ്ഞു
മഴ നനവായറിഞ്ഞു
കാറ്റ് കുളിരായറിഞ്ഞു
പക്ഷി ചുണ്ടായറിഞ്ഞു
അങ്ങനെ നൊന്തും ചിരിച്ചും
ശിഖരങ്ങളായ് കയ്യേറിയും
പൂക്കാനും കായ്ക്കാനും തളിര്‍ക്കാനും
മടിക്കാതെ...
ആഗ്രഹങ്ങളുടെ ആകാശത്തിനു കീഴെ
ജീവിതത്തിലേയ്ക്ക് നോക്കി
വൃക്ഷമായി ഞാന്‍ നിന്നു.

ശശികുമാര്‍ കെ
Subscribe Tharjani |