തര്‍ജ്ജനി

അജിത്

Resonance,
അരുളപ്പാട് ദേവീ ക്ഷേത്രത്തിനു സമീപം,
ചേവരമ്പലം,
കോഴിക്കോട് 17
ഫോണ്‍: 94475 40414
ഇ-മെയില്‍: ajit63@gmail.com

Visit Home Page ...

കവിത

ഗൂഗിള്‍ കേരളം

ആകൃതി കണ്ടാല്‍...
കേരളം
പരശുരാമന്‍ മറന്നു വച്ച മഴുത്തായ
റോഡു പണിയാന്‍ മുറിച്ചിട്ട പീറ്റത്തെങ്ങ്
പാര്‍ട്ടികളുടെ നെടുങ്കന്‍ ജാഥ
കത്തി നില്‍ക്കുന്ന ദീപശിഖ
കശപിശകളില്‍ പതിയിരിക്കുന്ന
വടിവാള്‍
കടല്‍ക്കരയില്‍ കുന്തം മറിയുന്ന
കുറുവടി
ഉള്‍ക്കടലിലേക്കു പറക്കും വിമാനത്തിന്റെ
ഒടിഞ്ഞു വീണ നിഴല്‍
മദ്യപര്‍ നുരയുന്ന ഫുള്‍ക്കുപ്പി
തെറിപ്പാട്ടുകളുടെ തുഴയുമായി നീങ്ങുന്ന
ചുണ്ടന്‍ വള്ളം
ഉദ്ധരിച്ചുദ്ധരിച്ച് അറം പറ്റി
കവിതയുടെ വരിയുടച്ച് കയറി വന്ന്
വാര്‍ത്തകളില്‍ എഴുന്നു നില്‍ക്കുന്ന
പുല്ലിംഗം

Subscribe Tharjani |