തര്‍ജ്ജനി

പ്രമോദ് കെ. എം.

വെബ്: www.pramaadam.blogspot.com

Visit Home Page ...

കവിത

കിണര്‍

സ്വച്ഛമായി
സ്വതന്ത്രമായി
കിണറിനെപ്പറ്റി
എഴുതിക്കളയാമെന്നുകരുതിയാണ്
പൊട്ടക്കിണറ്റിലേക്കൊന്നു
നോക്കിയത്.

വെള്ളമോ,തവളയോ,മണ്ഡലിയോ
കളിക്കുമ്പോള്‍ തെറിച്ചുവീണ പന്തോ,
കൊതുകോ,ചിലന്തിയോ,
വലയില്‍പ്പിടക്കുന്ന കൂറയോ,

ചത്ത കുറുക്കനോ കോഴിയോ
ചീഞ്ഞതേങ്ങയോ
ബാക്കിവെച്ച നാറ്റമോ

എന്നെ
തീണ്ടിയില്ല.

അച്ഛന്‍പോലും ജനിക്കും മുമ്പ്
അതിനകത്ത്
ഒളിവില്‍കഴിഞ്ഞ
കാന്തലോട്ട് കുഞ്ഞമ്പു
'ബാ,നമ്മക്കൊരു കാപ്പികുടിക്കാം' എന്ന്
ക്ഷണിച്ചു.

കാപ്പികുടിച്ച്
ഞാന്‍
ഗ്ലാസ്സ്
കമഴ്ത്തിവെച്ചു.

*ടി.പി.രാജീവന്റെ 'വെള്ളം' എന്ന കവിതയോട് കടപ്പാട്‌

Subscribe Tharjani |
Submitted by habeba (not verified) on Wed, 2010-05-19 20:06.

nice poem.

Submitted by mydreams (not verified) on Mon, 2010-06-07 19:06.

kollaam nalla kavitha