തര്‍ജ്ജനി

സന്തോഷ് പല്ലശ്ശന

SanthOsh Pallassana
D-28/03,Ashtagandha CHS,
Sector 48, Nerul
Navi Mumbai - 4000 706

ഫോണ്‍: 9969278960

ഇ-മെയില്‍: prsanthosh@iseindia.com, prsanthosh1@rediffmail.com

Visit Home Page ...

കവിത

മാഷ്

മാഷേ,
അങ്ങ് എവിടെയാണ്?
എന്റെ സ്വപ്നങ്ങളില്‍
അകലെ സന്ധ്യ നമിക്കും
മലര്‍ന്ന പാടത്തിനുമക്കരേക്ക്
നടന്നു മറയുന്നതു കണ്ടു.

ഞാന്‍ വരുന്നു,
കൂട്ടുകാരും വരും.

നഗ്നത നൂല്‍ക്കുന്ന ചര്‍ക്ക
പതിയെ തിരിക്കണം.
ഉച്ചവെയില്‍ തുമ്പിലെ
അപ്പൂപ്പന്‍ താടികളെ
കവിളേറ്റണം.
ഉച്ചക്കഞ്ഞിയുടെ,
ചെറുപയര്‍ പുഴുക്കിന്റെ,
ചട്ടകീറിയ എഞ്ചുവടിയുടെ-
ഇടയിലൊളിപ്പിച്ച
മയില്‍പ്പീലികളുടെ
ഏകാന്ത സൌന്ദര്യത്തിലേക്ക്
തിരികെ നടന്നെത്താമോ?

കുമ്മായമടര്‍ന്ന്
ചായം മങ്ങിയ ചുമരില്‍
മേഘമാലകളേയും രാജകുമാരനെയും
കിരീടമണിഞ്ഞ കിന്നര കന്യകകളേയും
കണ്ണില്‍ നെയ്തെടുക്കുമായിരുന്നു.

മണിയടിക്കും വരെ
പാടത്ത് പരല്‍ തിരഞ്ഞ്
പുല്‍ക്കൊടിയിട്ട് ഞണ്ട് പിടിച്ച്...

മാഷേ,
ഇന്ന്
അങ്ങയുടെ ചിതയറുതി കണ്ട
അതെ സൂര്യന്റെ പകലറുതിയില്‍
തീയൊടുങ്ങാത്തലയുമായി
ഈ നഗര സന്ധ്യയില്‍
എന്റെ കാവ്യ ബലി

ഒരു മരണവീടിന്റെ
മൌനം പേറി
ഇനി പഴയ പാഠശാല
അങ്ങയുടെ മെതിയടിയൊച്ച
കേട്ടാല്‍ ഓടിയൊളിക്കാന്‍
ഇനി ആരും അവിടെയുണ്ടാവില്ല,
ചിലപ്പോള്‍ ആ പാഠശാല പോലും.

മാഷേ,
ഇതെന്തൊരു മരണമാണ്,
ഒന്നും ബാക്കി വയ്ക്കാതെ!

വീണ്ടും കിനാവില്‍
ചോരയില്‍ കുളിച്ച മുഖവുമായി
അങ്ങ് ക്ലാസ്സ് മുറിയിലേക്കു വന്നു.
ഉള്ളില്‍ ഒരു നിലവിളി
ചിറകിട്ടടിച്ചു.

മുക്കാലന്‍ ബ്ലാക്ക് ബോര്‍ഡില്‍
ഉടലു താങ്ങി
പിന്നോട്ട് മറിയും മുമ്പ്
അങ്ങ് പറഞ്ഞു:

അടുത്ത പാഠം...?

Subscribe Tharjani |
Submitted by raj.m (not verified) on Wed, 2007-11-07 17:35.

touching

Submitted by rashmir (not verified) on Wed, 2007-11-07 17:43.

nannayittundu pakshe vaachalamanu

Submitted by sreelekha (not verified) on Mon, 2007-11-12 11:43.

hrudayasparsiyaya kavitha

Submitted by Sageer (not verified) on Tue, 2007-11-13 18:47.

yourpoem is very idealistic.The poetry is brings into my childhood days. He is trying to tell about our future education system.

Done very well. Keep it up.

Submitted by BEJoy (not verified) on Wed, 2007-11-21 09:04.

വായിച്ചപ്പൊള്‍...എന്റെ നാലാം ക്ലാസ്സാണ് മനസ്സില്‍ വന്നത്.....നന്നായിരിക്കുന്നു.

Submitted by RAMESH CK (not verified) on Thu, 2007-11-22 17:00.

Valare Nannayittundu, you are writing like a matured poet. We are expecting more from you.

Submitted by Santhosh (not verified) on Mon, 2007-11-26 18:01.

thank you