|
എന്‍ കവിളിലൊരു,
കണ്ണീരുമ്മതന്ന്,
പടിയിറങ്ങിപോയവനീ-
പെരുമഴയത്ത്...
മറിഞ്ഞ് നോക്കുമാ-
ചെങ്കവിളിനാരോ,
“ചെന്തെരുവിന്‍ - വ്യാജ
പട്ടയം നല്കി...!!
കണ്ണില്‍ മണ്ണിട്ട്,
കരണം മറിഞ്ഞവര്‍,
അന്യരായറപ്പോടെ
മാറിനിന്നു..
|
“‘എലിസ’“യും കൈവിട്ടിനി,
മരണം പുല്കാന്‍,
വിദ്യയെന്തെന്നോര്‍ത്തു ഞാനും..
പുള്ളിക്കുട ചൂടില്ല,
കൊത്തം കല്ലാടില്ല,
നെല്ലിക്ക വിറ്റൊരു
പെന്‍സിലും വാങ്ങില്ല..
പനിവന്നുണങ്ങിയും,
വ്രണമായളിഞ്ഞ്
പിണമായിത്തീര്‍ന്നിടും..
കാലം തെറ്റിയൊരു
പെരുമഴ പെയ്യുമ്പോള്‍
മൌനമായ് ചോദിക്കും..
“മറന്നുവോ.... എന്നെ....?“
|