![]() |
|||||
ആര്‍.രാധാകൃഷ്ണന്‍Head- IT centre |
"ദൈവത്തിന്റെ മകനായതുകൊണ്ടും
കാലം പൗരാണികമായതുകൊണ്ടും
സംഗതികള്‍ അങ്ങിനെയൊക്കെ അങ്ങ്
ഭംഗിയായി പര്യവസാനിച്ചു -"
ഇപ്പോള്‍ കാലം അതല്ല - നിങ്ങളാരും ദൈവത്തിന്റെ മക്കളുമല്ല -
ദൈവത്തിന്റെ സ്വന്തം നാട്ടിലെ ആളാണെന്ന് വെറുതെ മേനി പറയാം എന്നു മാത്രം -
എന്നെപ്പോലെ ഒരു അഡ്വടൈസിംഗ് ഏജന്‍സിക്കാരന്‍ ചെയ്ത സുബദ്ധ സംഗതിയല്ലേ ആ കാപ്ഷന്‍?
ആദ്യത്തെ വരികള്‍ ഞാന്‍ ഒരു ഗവ.വകുപ്പിന് പരസ്യം നല്‍കാന്‍ എഴുതിയതാണ്. ഒരു ചിത്രവും കൂടി ചേര്‍ത്തുവച്ചാല്‍ ആ സന്ദേശം അതീവ ഗംഭീരമാകുമായിരുന്നു.
പക്ഷേ എനിക്കത് എഴുതാനുള്ള ത്രാണിയില്ല -
ഈ കരിംകാലത്ത് അതിന് ധൈര്യമുള്ളവരും കുറവാണ് -
നിര്‍മ്മാല്യം എന്ന ചിത്രം എം.ടിയ്ക്ക് ഇപ്പോള്‍ എടുക്കാനാവില്ല. പി.ജെ.ആന്റണി എന്ന വെളിച്ചപ്പാട് കഥാപാത്രം ഭഗവതീ
വിഗ്രഹത്തിനുമേല്‍ തുപ്പു രംഗം സഹിഷ്‌ണുതയോടെയും കലാഭംഗി ആസ്വദിക്കുന്ന രീതിയിലും മാത്രം കാണാന്‍
കഴിവുള്ളവര്‍ ഉണ്ടായിരുല്ലോ അന്ന്-
'ബ്ലാക്ക് ആന്റ് വൈറ്റ് നിര്‍മ്മാല്യം ഇപ്പോള്‍ നല്ല വര്‍ണ്ണ ചിത്രമായി ചിത്രീകരിച്ചിരുങ്കില്‍ എന്ന് ആരെങ്കിലും
ആഗ്രഹിക്കുന്നുണ്ടോഎറിയില്ല.
സന്ധ്യാ ദീപവും ഓട്ടുപാത്രങ്ങളും ബലിച്ചോറുരുളയും ക്യാമറയില്‍ പതിപ്പിച്ച ഹിന്ദു സംവിധായകന്റെ നെറ്റിയില്‍
ഒട്ടിക്കാനുള്ള ലേബല്‍ നാം ഇപ്പോള്‍ കണ്ടു വച്ചു കഴിഞ്ഞു -
ഇനി എന്റെ പ്രശ്നം പറയാം - ഇരു ചക്ര വാഹനം ഓടിക്കുവരെ ഹെല്‍മറ്റ് ധരിയ്ക്കുതിനെപ്പറ്റി ബോധവാനാക്കുന്ന
പരസ്യചിത്രം ഹോര്‍ഡിംഗില്‍ വരയ്ക്കാനായിരുന്നു എന്റെ നിയോഗം, ഒരു വലിയ ഗണപതി ചിത്രത്തിനോട് ചേര്‍ത്ത് ഈ
വരികള്‍ എഴുതിവയ്ക്കാന്‍ ഹിന്ദുവായ ഞാന്‍ ഒരു വേള ആലോചിച്ചു-
"ദൈവത്തിന്റെ മകനായതുകൊണ്ടും
കാലം പൗരാണികമായതുകൊണ്ടും
സംഗതികള്‍ അങ്ങിനെയൊക്കെ അങ്ങ്
ഭംഗിയായി പര്യവസാനിച്ചു -"
"ഗണപതിയുടെ സ്വന്തം തല പോയപ്പോള്‍" വടക്കോട്ട് തല വച്ചുകിട കുട്ടിയാനയുടെ തല അറുത്തു കൊണ്ടുവന്ന് ചേര്‍ത്തു
വച്ച കഥ ഓര്‍മ്മിപ്പിയ്ക്കുന്ന എന്റെ പരസ്യത്തിന് ഇപ്പോള്‍ എത്ര തെറികളാവും കിട്ടുക?
എന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനെ രക്ഷപ്പെടുത്താന്‍ ആരെനിക്ക് ഒരു ഹെല്‍മറ്റ് തരും?
എവിടെ എന്റെ സ്വാതന്ത്ര്യം?
ശ്മശ്രൂ,
ഇതാണ് പല ഭീകരാവസ്ഥകളില്‍
അതിഭീകരനൊരെണ്ണം. വാച്യാര്‍ഥത്തില്‍ത്തന്നെ
‘പൂര്‍വാധികം ഭംഗിയോടെ’ ഉത്സവങ്ങള്‍ നടത്തുന്ന ഒറ്റമുറിക്കോവിലുകളുടെ എണ്ണം
പൂര്‍വാധികം പെരുകിക്കൊണ്ടിരിക്കുന്നതോടൊപ്പം ഫ്രീ സാമ്പിള്‍ ആയി കിട്ടുന്നതാണിത് എന്ന ലേമാന്‍സ് തൊടു ന്യായം ഒരു സമ്പൂര്‍ണ തെറ്റാണ്.
മനുഷ്യത്വമുള്ള രാഷ്ട്രീയക്കാരനെ എങ്ങാനും കണ്ടുവോ, ഈയിടെ ?