ടി.പി.വിനോദ്ഇ-മെയില്‍:tpvinod1979@yahoo.co.in
വെബ്: ലാപുട
Visit Home Page ... | |
വാക്യത്തില്‍ പ്രയോഗിക്കുന്നു
|
അക്ഷരാര്‍ത്ഥം
അക്ഷരാര്‍ത്ഥത്തില്‍
ഒരു കവിതയെ
കൊന്നുകളയണമെന്ന്
വിചാരിച്ചത്
ഞാനും
എനിക്കറിയുന്ന
ഈ ഭാഷയുമല്ല.
ധ്വനി
ഒന്നും ധ്വനിപ്പിക്കരുതെന്ന്
എന്നോട് തന്നെ
പറയുന്നതില്‍
ഒരു താക്കീതിന്റെ
ധ്വനി വന്നുപോയി.
പോലെ
കാലുറയ്ക്കുള്ളില്‍ കുടുങ്ങിയ
കല്ലുപോലെയാണ്
വാക്കുകളില്‍
അനശ്വരത
ഇടപെടുന്നത്.
|
നന്നായിരിയ്ക്കുന്നു