തര്‍ജ്ജനി

നേരിന്റെ പൊരുള്‍ തേടി

tharjani online

നേരറിയാന്‍
നേരറിവിന്റെ പാതയിലൂടെ
നഗ്നപാദനായ്‌ ഞാനലഞ്ഞു.
നേരും നെറിയും തിരിച്ചറിയാത്ത
പാതയോരത്തെ ചുമരില്‍
ചിതലരിക്കുന്നൊരു ചിത്രം.
ചാണകമെഴുതിയ മുറ്റത്ത്‌
കളമെഴുത്തിന്റെയാരവം.
വരണ്ട ചുണ്ടിലൂറുമിരുണ്ട പുഞ്ചിരി.
കിളിവാതിലിലൂടെയിരുണ്ട
മുറിയിലേയ്ക്കരിച്ചിറങ്ങും
ചെറുകിരണങ്ങളൊരുക്കുന്നു ജീവരാഗം.
ഗദ്ഗദം മുറ്റിയിടമുറിഞ്ഞുടഞ്ഞുവീഴും വാക്കുകള്‍
ഇരുളിന്റെ നീലിമയിലേകാന്തമായ്‌ തേങ്ങുന്നു
കാണും കിനാക്കളില്‍ കനകം വിരിയിച്ച്‌
സ്വപ്നങ്ങളെ പ്രണയിച്ച്‌
ജീവന്റെ ജീവനെ പരിണയിച്ച്‌
ദിനരാത്രങ്ങളോരോന്നായ്‌ കൊഴിയുന്നു.

പ്രകാശ്‌ കളരിക്കല്‍, അല്‍-ഹസ