തര്‍ജ്ജനി

കെ. പി. ചിത്ര.

കാരുണ്യ, തോട്ടക്കാട്ടുകര P O, ആലുവ-8

ഇ-മെയില്‍: chithukp@gmail.com
ബ്ലോഗുകള്‍: www.raamozhi.blogspot.com www.photosecond.blogspot.com

Visit Home Page ...

കവിത

ഇനിയും കാത്തിരിക്കുന്നവര്‍ക്കായ്‌..

അരിയും മുളകും വാങ്ങാന്‍
കടലില്‍ പോയവന്‍
ഇരുപതു കൊല്ലം കഴിഞ്ഞും
മടങ്ങി വന്നില്ല!

കാത്തിരിക്കുന്നവളുടെ
പുകയലിഞ്ഞ കണ്ണുകളില്‍
കാണാം,
ഒരു കടല്‍.
വര്‍ഷങ്ങള്‍ക്കക്കരെ നിന്ന്
തീരത്തേക്ക്‌
തുഴഞ്ഞടുക്കുന്ന
ഒരു കുഞ്ഞു വള്ളം.
വാപ്പയൊടൊത്തുണ്ണാന്‍
കാത്ത്‌, മയങ്ങിപ്പോയ
കുഞ്ഞുകിടാങ്ങളുടെ സ്വപ്നം.

വീട്ടുമുറ്റത്തെ
കിണര്‍ വെള്ളത്തിലുപ്പ്‌ ചേര്‍ത്തത്‌
അവളുടെ കണ്ണീരോ കടലോ?

Subscribe Tharjani |
Submitted by sureshkeezhillam (not verified) on Wed, 2008-03-05 00:27.

Good writting. keep it up.

Submitted by Anonymous (not verified) on Tue, 2008-05-13 20:27.

കവിതയും കടല്‍ പോലെ തന്നെ, അനന്തം...സുന്ദരം... ഒപ്പം അത്യഗാധവും...പ്രത്യാശയുടെ ചക്രവാളങ്ങളിലേയ്ക്ക്‌ ഉയര്‍ന്നു നില്‍ക്കുന്ന വരികള്‍.. എഴുത്തുകാരിക്ക്‌ അഭിനന്ദനങ്ങള്‍.