തര്‍ജ്ജനി

പ്രതീഷ് എം. പി.

mpprathiish@gmail.com
chemprasseri po
malappuram 676521
ഫോണ്‍: 0483-2116076

Visit Home Page ...

കവിത

ഞാന്‍

നിനക്കു കീഴ്പെടാന്‍
നിവര്‍ത്തി വെച്ച
ഭൂപടമാകും.

ചുംബനങ്ങളില്‍
കീറിമുറിയാന്‍
കൊഴിഞ്ഞ ഇലയാകും.

വേര്‍പെട്ടുനീ പോകുമ്പോഴും
കണ്ടെത്തപ്പെടാത്ത
ഭൂഖണ്ഡമാകും.

Subscribe Tharjani |