തര്‍ജ്ജനി

കവിത

പകരം

അകവും പുറവും പൊള്ളയായ
ഈ മലര്‍ന്ന കിടപ്പില്‍
അരികത്തിരിക്കുന്നത്...

ചതിയില്‍ കൊന്ന സ്നേഹിതന്‍?
മുഖം തുളുമ്പുന്ന ചോര,
മുനയില്ലാത്ത സൌഹൃദം...

എന്താണവന്റെ ആയുധം?
കയ്യിലൊരു കത്തി, തോക്ക്, വിഷസിറിഞ്ച്?
ഡയറിയില്‍ കുറിയ്ക്കുന്നത്
കാത്തുകിടക്കുന്ന ദയാവധം?

എല്ലാ പാതകങ്ങള്‍ക്കും മാപ്പ്... മാപ്പെന്ന്...
കല്ലും പിളര്‍ക്കുന്നിതെന്‍ കരച്ചില്‍.

ബുള്‍ഡോസര്‍, തൂക്കുകയര്‍
വേട്ടനായ്, ഗസ്റ്റപ്പോ
ഒന്നുമെനിക്കിപ്പോള്‍ സ്വന്തമല്ല.

മാപ്പ്, സഹോദരാ.. മാപ്പ്...
എന്ത്, ചിരിക്കുന്ന നിന്‍ ചുണ്ടില്‍
‘ശാന്തി’യെന്നൊരു വാക്കു മാത്രം...!

എന്റെ വെടിയുണ്ടയ്ക്ക്
നിന്റെ ചിരിക്കണി!

പി. ശിവപ്രസാദ്
Subscribe Tharjani |
Submitted by Sunil Raj (not verified) on Sun, 2008-03-02 12:19.

nice poem !!