|
കിട്ടാമുന്തിരി
പുളിക്കുമെന്നുമില്ലെന്നും
രണ്ടു കുറുക്കന്‍മാര്‍
തര്‍ക്കത്തിലായി.
തര്‍ക്കം മൂത്തൊടുവില്‍
കയ്യേറ്റമാകുമെന്നായപ്പോള്‍
മുന്തിരി
നയം വ്യക്തമാക്കി.
കിട്ടാത്തപ്പോള്‍ പുളിക്കമെന്നും
കിട്ടുമ്പോള്‍ മധുരിക്കാമെന്നുമുള്ള
സമദൂര സിദ്ധാന്തത്തിലേക്ക്
മൂവരും
ഒഴുകിപ്പോയി.
|
small but sweet poem